പത്തനംതിട്ട: ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ഇലന്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ പി മനോജ് കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇലന്തൂർ വലിയവട്ടത്തുള്ള കുടുംബ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. രണ്ടുവർഷമായി മനോജ് കുമാർ ബിജെപി ഇലന്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആയി പ്രവർത്തിക്കുകയായിരുന്നു.
Content Highlights: President of Elanthoor Panchayat Committee found dead