ഹോസ്റ്റൽ കെട്ടിടത്തിൻ്റെ സ്ളാബ് തകർന്ന് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ട്രാവൻകൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു മനീഷ

dot image

കൊല്ലം: ചാത്തന്നൂരിൽ സ്വകാര്യ ഹോസ്റ്റൽ കെട്ടിടത്തിൻ്റെ ഡക്റ്റ് സ്ളാബ് തകർന്ന് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തൃശൂർ തോളൂർ സ്വദേശി മനീഷ ആണ് മരിച്ചത്. മനീഷ ട്രാവൻകൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴച് രാത്രിയാണ് വനിതാ ഹോസ്റ്റൽ കെട്ടിടത്തിലെ പ്ലംബിം​ഗ് ഡക്റ്റിന് മുകളിലെ സ്ലാബ് തകർന്നത്. സുഹൃത്തിനോടൊപ്പം സംസാരിച്ചുകൊണ്ടിരിക്കെ സ്ലാബ് തകർന്ന് നാലാം നിലയിൽ നിന്ന് താഴെ വീഴുകയായിരുന്നു. മനീഷയോടൊപ്പം പരുക്കേറ്റ യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് അശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

content highlight- The young woman who was undergoing treatment died after the slab of the hostel building collapsed

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us