യൂത്തിൻ്റെ വൈബിനൊപ്പം; ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന സ്റ്റാ‌ർട്ടപ്പ് ഫെസ്റ്റ്, 'മവാസോ 2025' മാർച്ച് 1ന്

മാർച്ച് 1 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

dot image

തിരുവനന്തപുരം: പുതിയ ആശയങ്ങളുടെ വൈവിദ്ധ്യങ്ങളെ ഒരു കുടക്കിഴീൽ അണിനിരത്തി കേരളത്തിലെ യുവജനങ്ങൾക്ക് സംരംഭക മേഖലയിൽ പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലുമായി ഡിവൈഎഫ്ഐ. 'മവാസോ 2025' എന്ന പേരിൽ ആരംഭിക്കുന്ന ഫെസ്റ്റ് മാർച്ച് 1 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 2025 മാർച്ച് 1,2 തീയതികളിലായി തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ വെച്ചാണ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.

ഫോർട്ട്‌ കൊച്ചിയിൽ DYFI സംഘടിപ്പിച്ച യുവധാര യൂത്ത്‌ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെയാണ് ‘മവാസോ 2025’ എന്ന പേരിൽ സ്റ്റാർട്ടപ്പ് ഫെസ്റ്റിവിലിന് തുടക്കം കുറിക്കുന്നത്. ആഫ്രിക്കൻ ഭാഷയായ സ്വാഹിലിയിൽ നിന്നെടുത്ത 'മവാസോ' എന്ന വാക്കിനർത്ഥം "ആശയങ്ങൾ" എന്നാണ്. കേരളത്തിലെ യുവാക്കളുടെ ആശയങ്ങളെ യാഥാർത്ഥ്യമാക്കി ലോകനിലവാരത്തിലേക്കുള്ള ഉൽപ്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കും യുവജനങ്ങളുടെ മനസ്‌ പാകപ്പെടുത്തി അവർക്ക് പുതിയ അവസരങ്ങൾ ഒരുക്കുകയാണ്‌ ഫെസ്റ്റിവലിന്റെ ലക്ഷ്യം.

വ്യവസായ മന്ത്രി പി രാജീവ്‌, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ്, സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക, മുൻ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്, വികെസി ഗ്രൂപ്പ് സ്ഥാപകൻ വികെസി മമ്മദ് കോയ കേരളത്തിൽ നിന്നുള്ള പ്രമുഖ സ്റ്റാർട്ടപ്പുകളുടെ സ്ഥാപകരായ ജോയ് സെബാസ്റ്റ്യൻ, റമീസ് അലി, വിമൽ ഗോവിന്ദ്, ദേവിക ചന്ദ്രശേഖരൻ, സജീഷ് കെ വി, അഫ്സൽ സാലു, ജിസ് ജോർജ്ജ്, രജിത് രാമചന്ദ്രൻ തുടങ്ങി നിരവധിപ്പേർ പരിപാടിയിൽ അതിഥികളായെത്തും.

പിച്ചിങ് മത്സരങ്ങൾ, സ്റ്റാർട്ടപ്പുമായി ബന്ധപ്പെട്ട വർക് ഷോപ്പുകൾ, വിദഗ്ധരുടെ സംഭാഷണങ്ങളും പാനൽ ചർച്ചകളും, , വിവിധ സ്റ്റാർട്ടപ്പ് ഉല്പന്നങ്ങളെയും/ സേവനങ്ങളേയും പരിചയപ്പെടുത്തുന്ന എക്സിബിഷൻ ബൂത്തുകൾ എന്നിവ ഫെസ്റ്റിവലിന്റെ ഭാഗമായി ഉണ്ടാകും. പിച്ചിങ് മത്സരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ അഞ്ചു ടീമുകൾക്ക്‌ അര ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും.

രജിസ്ട്രേഷൻ എങ്ങനെ?

ഫെസ്റ്റിവലിൽ പങ്കെടുക്കാൻ www.mawazokerala.com എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ്റെ അവസാന തീയതി ഫെബ്രുവരി 15 ആണ്. ഫെസ്റ്റിവലിന്റെ ഭാഗമായി യൂത്ത് സ്റ്റാർട്ടപ്പ് ഐക്കൺ അവാർഡും ഏർപ്പെടുത്തിയിട്ടുണ്ട്. 2015 ന് ശേഷം സ്ഥാപിച്ച 45 വയസ്സിനു താഴെയുള്ള സ്റ്റാർട്ടപ്പ് ഉടമകൾക്ക് നേരിട്ടോ സുഹൃത്തുക്കൾക്ക് അവർഡിനായി വെബ്സൈറ്റ് വഴി നോമിനേഷൻ സമർപ്പിക്കാം.

യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവിലിന്റെ പ്രചരണാർത്ഥം കേരളത്തിലെ വിവിധ കോളേജുകളിൽ സംരംഭക മേഖലയെ സംബന്ധിച്ച് വിദ്യാർത്ഥികളുടെ വ്യത്യസ്തങ്ങളായ ആശയങ്ങളും അഭിപ്രായങ്ങളും കേൾക്കാനും , സംശയങ്ങൾക്ക് മറുപടി നൽകാനും ഈ രംഗത്തെ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ട് വിവിധ സെമിനാറുകൾക്കും വർക്ഷോപ്പുകൾക്കും ഇതിനോടകം തുടക്കം കുറിച്ചു കഴിഞ്ഞിട്ടുണ്ട്. മാർച്ച് 1,2 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന മവാസോ ഫെസ്റ്റിവലിൽ ഏത് പ്രായത്തിലുള്ളവർക്കും പ്രതിനിധിയായി പങ്കെടുക്കാം. മവാസോയുടെ വെബ്സൈറ്റ് വഴി 100 രൂപ അടച്ച് രജിസ്റ്റർ ചെയ്ത് ഫെസ്റ്റിവിലിന്റെ ഭാഗമാകാം. സറ്റാർട്ടപ്പ് സ്ഥാപകർ, വിദ്യാർഥികൾ, സംരംഭക മോഹികൾ, അക്കാദമിക് രംഗത്തെ വിദഗ്‌ധർ. തുടങ്ങിയവർ ഈ ഫെസ്റ്റിവലിൽ പങ്കെടുക്കും.

Content Highlight: Youth startup fest conducted by DYFI, Mawazo 2025, to begin on March 1st

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us