![search icon](https://www.reporterlive.com/assets/images/icons/search.png)
ഡല്‍ഹി : ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ വിജയത്തിന് കാരണക്കാര്‍ കോണ്‍ഗ്രസാണെന്ന് വീണ്ടും ആവര്‍ത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബിജെപി വിരുദ്ധ രാഷ്ട്രിയം കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ കോണ്‍ഗ്രസ് തയാറാവുന്നില്ലെന്നും എംവി ഗോവിന്ദന്‍ വിമർശിച്ചു.
സിപിഐഎം തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കവെയാണ് കോൺഗ്രസിനെതിരെ അദ്ദേഹം തുറന്നടിച്ചത്. കോണ്‍ഗ്രസ് ഇപ്പോഴും പഴയ വല്ല്യേട്ടന്‍ മനോഭാവം തുടരുന്നുവെന്നും തങ്ങള്‍ മഹാമേരുവാണെന്നാണ് ഇപ്പോഴും കോൺഗ്രസിന്റെ ചിന്തയെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലും ഈ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ സീറ്റ് വട്ടപൂജ്യമാണ് എന്നും എം വി ഗോവിന്ദൻ പരിഹസിച്ചു.
യോജിച്ച് മത്സരിച്ചില്ലെങ്കില്‍ അവിടെ ബിജെപിക്കായിരിക്കും മുന്‍കൈ കിട്ടുകയെന്ന് ഇന്ത്യന്‍ രാഷ്ട്രീയമറിയുന്ന എല്ലാവര്‍ക്കും മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.ഡല്‍ഹിയില്‍ ബിജെപിയെ അധികാരത്തിലെത്തിച്ചത് കോണ്‍ഗ്രസ് ആണെന്ന് കഴിഞ്ഞ ദിവസവും എം വി ഗോവിന്ദന്‍ ആരോപിച്ചിരുന്നു. സ്വയം ഇല്ലാതാകാനും ആം ആദ്മി പാര്‍ട്ടിയെ തോല്‍പിക്കാനും കോണ്‍ഗ്രസ് ചിന്തിച്ചതുകൊണ്ടാണ് ബിജെപി അധികാരത്തില്‍വന്നതെന്നായിരുന്നു എംവി ഗോവിന്ദന്‍ കുറ്റപ്പെടുത്തിയത്.
content highlights : Delhi Election; MV Govindan says Congress is the reason behind BJP's victory