![search icon](https://www.reporterlive.com/assets/images/icons/search.png)
പാലക്കാട്: പട്ടാമ്പി നേര്‍ച്ചഘോഷത്തിനിടെ ആനയിടഞ്ഞു. നേര്‍ച്ചക്ക് സമാപനം കുറിച്ചുകൊണ്ട് നടന്ന ഗജ സംഗമം കഴിഞ്ഞ് തിരിക്കുകയായിരുന്ന ആനകളില്‍ ഒന്നാണ് ഇടഞ്ഞോടിയത്. സംഭവത്തിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ച മധ്യവയസ്‌കന് പരിക്കേറ്റു.
ആനയിടഞ്ഞ സമയം പരിഭ്രാന്തിയിലായ ജനക്കൂട്ടം ഓടി രക്ഷപ്പെടാൻ നോക്കി, ഇതിനിടെ പട്ടാമ്പി ഗവൺമെന്റ് യു പി സ്കൂളിന്റെ ഗേറ്റ് ചാടികടക്കാൻ ശ്രമിച്ച മധ്യ വയസ്‌കന്റെ കാലിലൂടെ കമ്പി തുളഞ്ഞു കയറി പരിക്കേൽക്കുകയായിരുന്നു. ഇയാളുടെ കാലിലൂടെ ഗേറ്റിനു മുകളിലെ കമ്പി തുളഞ്ഞു കയറി. പിന്നീട് കമ്പി മുറിച്ച ശേഷം ഇയാളെ പ്രദേശവാസികളും പൊലീസും ചേര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനയെ പിന്നീട് തളക്കുകയും ചെയ്തു.
Content Highlights: Elephant Attack in Pattambi Nercha Palakkad