'കര്‍ഷക രക്ഷാ നസ്രാണി മുന്നേറ്റ ലോങ് മാര്‍ച്ച്'; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ചങ്ങനാശ്ശേരി അതിരൂപത

ജസ്റ്റിസ് ജെബി കോശി കമ്മീഷന്‍ പുറത്തുവരാത്തതിന് പിന്നില്‍ സ്ഥാപിത താല്‍പര്യമാണ് എന്നും ചങ്ങനാശ്ശേരി അതിരൂപത

dot image

കോട്ടയം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സീറോ മലബാര്‍ സഭ ചങ്ങനാശ്ശേരി അതിരൂപത. വിവിധ വിഷയങ്ങളിലെ അവഗണന ചൂണ്ടികാട്ടി പള്ളികളില്‍ സര്‍ക്കുലര്‍. ചങ്ങനാശ്ശേരി അതിരൂപതയുടെ മുഴുവന്‍ പള്ളികളിൽ സര്‍ക്കുലര്‍ വായിക്കും. ക്രിസ്തീയ സമൂഹത്തിന് അര്‍ഹമായ ന്യൂനപക്ഷാവകാശങ്ങള്‍പ്പോലും നിഷേധിക്കപ്പെടുന്നത് കടുത്ത അവകാശലംഘനമാണ്. ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ പുറത്തുവരാത്തതിന് പിന്നില്‍ സ്ഥാപിത താല്‍പര്യമാണ് എന്നും ചങ്ങനാശ്ശേരി അതിരൂപത ആരോപിക്കുന്നു.

ജനങ്ങളെയും അവര്‍ നേരിടുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളെയും 'വോട്ട് ബാങ്ക്' രാഷ്ട്രീയത്തിന്റെ കുഴല്‍കണ്ണാടിയിലൂടെ കണ്ടുവിലയിരുത്തി ഗണിക്കുകയോ അവഗണിക്കുകയോ ആണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യുന്നത്. കുട്ടനാട്ടിലെ നെല്‍ കര്‍ഷകരും മലയോര കര്‍ഷകരും ദുരിതത്തിലാണെന്നും സര്‍ക്കുലറില്‍ പറയുന്നു.

കേരള മോഡലിന് ക്രൈസ്തവ സമൂഹം നല്‍കിയ സംഭാവനകള്‍ സര്‍ക്കാര്‍ ഓര്‍ക്കണം, സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കനത്ത പ്രതിസന്ധി നേരിടുകയാണ്. അധ്യാപക-അനധ്യാപക നിയമനങ്ങള്‍ വിവിധ കാരണങ്ങള്‍ അട്ടിമറിക്കുകയാണ്. ക്രൈസ്തവരുടെ പ്രധാന ദിവസങ്ങളെ സര്‍ക്കാര്‍ പ്രവര്‍ത്തി ദിനങ്ങളാക്കുന്നു. പരിസ്ഥിതി നിയമങ്ങളും വഖഫ് നിയമങ്ങളും സഭയെ ഭീഷണിപ്പെടുത്തുകയാണെന്നും സര്‍ക്കുലർ വിമര്‍ശിക്കുന്നു. അടുത്ത ശനിയാഴ്ച അവകാശ സംരക്ഷണ റാലിയായി കര്‍ഷക രക്ഷാ നസ്രാണി മുന്നേറ്റ ലോങ് മാര്‍ച്ച് നടത്തുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Content Highlights: syro Malabar sabha Archeparchy of Changanacherry circular against State central governments

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us