![search icon](https://www.reporterlive.com/assets/images/icons/search.png)
പത്തനംതിട്ട : പത്തനംതിട്ട അടൂരില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിൽ 16 വയസ്സുകാരനടക്കം രണ്ട് പേർ പിടിയിൽ. പത്തുവയസുകാരിയെ രണ്ടുപേര്‍ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിടിയിലായ പ്രതികളിൽ ഒരാള്‍ക്ക് 16 വയസും മറ്റേയാള്‍ക്ക് 19 വയസുമാണ്.
ബന്ധുക്കള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അടൂർ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
content highlights : A 10-year-old girl was raped in Adoor; a 16-year-old and a 19-year-old were arrested