പകുതി വില തട്ടിപ്പ് കേസ്; മുൻകൂർ ജാമ്യം തേടി ആനന്ദകുമാർ

തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്

dot image

തിരുവനന്തപുരം: പകുതി വില തട്ടിപ്പ് കേസിൽ മുൻകൂർ ജാമ്യം തേടി സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ എൻ ആനന്ദകുമാർ. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.

പകുതി വില തട്ടിപ്പിൽ കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ ആനന്ദകുമാറിനെ പ്രതി ചേർത്തിട്ടുണ്ട്. മൂവാറ്റുപ്പുഴയിൽ രജിസ്റ്റർ ചെയ്ത കേസിലും ഇയാൾ മുഖ്യ പ്രതിയാകുമെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് ആനന്ദകുമാർ മുൻകൂർ ജാമ്യം തേടിയത്.

ആനന്ദകുമാർ മുങ്ങിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇയാളുടെ ശാസ്തമം​ഗലത്തെ വീട് പൂട്ടിയ നിലയിലാണ്, ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ല. കേസിൽ ആനന്ദകുമാറാണ് മുഖ്യ സൂത്രധാരനാണെന്ന വിലയിരുത്തലുകളുണ്ടായിരുന്നു. ഇത് ബലപ്പെടുത്തുന്ന നിർ‌ണായക ശബ്ദരേഖകൾ നേരത്തെ റിപ്പോർട്ടർ ടി വി പുറത്തുവിട്ടിരുന്നു.

ആനന്ദകുമാറാണ് എൻജിഒ കോൺഫഡറേഷൻ ചെയർമാനെന്ന് പകുതി വില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണൻ പറഞ്ഞിരുന്നു. ആനന്ദകുമാർ ഉറപ്പ് നൽകിയ സിഎസ്ആർ ഫണ്ട് കൃത്യമായി ലഭിച്ചില്ലെന്നും അനന്തു കൃഷ്ണൻ വ്യക്തമാക്കി. അതേസമയം അനന്തുവിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കുമെന്ന് മൂവാറ്റുപുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ മജിസ്ട്രേറ്റ് കോടതി അറിയിച്ചു.

നിലവിൽ കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന്‌ കൈമാറാൻ തീരുമാനമായിട്ടുണ്ട്. കണ്ണൂർ, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലെ വിവിധ പൊലീസ്‌ സ്‌റ്റേഷുകളിൽ രജിസ്‌റ്റർ ചെയ്‌ത 34 കേസുകളാണ്‌ നിലവിൽ കൈമാറിയത്‌. ഇതുമാത്രം 37 കോടിയുടേതുവരും. മറ്റു ജില്ലകളിലുള്ള പരാതികളും രജിസ്‌റ്റർ ചെയ്യുന്ന മുറയ്‌ക്ക്‌ ക്രൈം ബ്രാഞ്ചിന്‌ കൈമാറാനാണ് തീരുമാനം. 15 ദിവസത്തിനകം പ്രാഥമികാന്വേഷണം പൂർത്തിയാക്കും.

നാഷണൽ എൻജിഒ കോൺഫെഡറേഷൻ എന്ന പേരിൽ കൂട്ടായ്‌മ രൂപീകരിച്ചായിരുന്നു അനന്തു കൃഷ്ണന്റെ പകുതി വില തട്ടിപ്പ്‌. പ്രധാന കമ്പനികൾ നിർബന്ധപൂർവം ചെലവഴിക്കേണ്ട സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട്‌ (സിഎസ്‌ആർ) ഉപയോഗിച്ച്‌ പകുതിവില സബ്‌സിഡി നൽകുമെന്നും ബാക്കി തുക ഗുണഭോക്താവ്‌ അടച്ചാൽ ഇരുചക്രവാഹനം, ലാപ്‌ടോപ്പ്‌, തയ്യൽ മെഷീൻ, ഗൃഹോപകരണങ്ങൾ എന്നിവ നൽകുമെന്നുമായിരുന്നു വാഗ്‌ദാനം. തിരുവനന്തപുരം തോന്നയ്‌ക്കൽ സായിഗ്രാമം ഗ്ലോബൽ ചെയർമാൻ കെ എൻ ആനന്ദകുമാർ ആജീവനാന്ത ചെയർമാനും ഇടുക്കി സ്വദേശി അനന്തുകൃഷ്‌ണൻ അഖിലേന്ത്യ കോ– ഓർഡിനേറ്ററുമായാണ്‌ കോൺഫെഡറേഷൻ പ്രവർത്തിച്ചിരുന്നത്‌.


Content Highlights: KN Anandakumar Move to Court for Anticipatory Bail in Half Price Scam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us