'അങ്കിളേ ഞാൻ എൻ്റെ അപ്പനെ കൊന്നു'; ജോസിനെ കൊന്നതിനു ശേഷം പ്രജിൻ ആദ്യമായി സംസാരിച്ചത് അച്ഛൻ്റെ സഹോദരനോട്

താനാകെ ഷോക്കിലായിപ്പോയെന്നും ജയൻ പ്രതികരിച്ചു

dot image

തിരുവനന്തപുരം: കിളിയൂർ ജോസിനെ കൊന്നതിനു ശേഷം മകൻ പ്രജിൻ ആദ്യമായി സംസാരിച്ചത് അച്ഛൻ്റെ സഹോദരൻ ജയനോട്. 'അങ്കിളേ ഞാൻ എൻ്റെ അപ്പനെ കൊന്നു'വെന്നാണ് പ്രജിൻ പറഞ്ഞതെന്ന് ജയൻ റിപ്പോർട്ടറിനോട് പറഞ്ഞു. ഇതോടെ താനാകെ ഷോക്കിലായിപ്പോയെന്നും ജയൻ പ്രതികരിച്ചു.

ജയന്‍റെ വാക്കുകൾ

ഇൻസുലിൻ വാങ്ങാനാണ് ഞാൻ രാത്രി പുറത്തിറങ്ങിയത്. അപ്പോഴേക്കും രണ്ടു പയ്യന്മാർ ബൈക്കിൽ വന്ന് ഇരുമ്പ് കടയുള്ള വീടിലെ ആന്റി റോഡിലലേക്കിറങ്ങി വന്ന് രണ്ട് കയ്യും നീട്ടി വണ്ടി നിർത്താൻ പറഞ്ഞുവെന്ന് എന്നോട് പറഞ്ഞു. എന്റെ ചേട്ടനെ എന്റെ മോനിപ്പോൾ കൊല്ലുമെന്ന് അവർ പറഞ്ഞുവെന്ന് പയ്യന്മാർ എന്നോട് പറഞ്ഞു. അവർ പേടിച്ചാണ് എന്നോടിത് പറയുന്നത്. അതെൻറെ ചേട്ടനാണ്, ഞാൻ ഇപ്പോത്തന്നെ വിളിക്കാമെന്ന് അവരോട് പറഞ്ഞു. അണ്ണന്റെ ഫോണിൽ രണ്ട് തവണ വിളിച്ചപ്പോഴും ഫോണെടുത്തില്ല. പിന്നെ ചേച്ചിയുടെ ഫോണിൽ വിളിച്ചു. അപ്പോൾ മോനാണ് എടുത്തത്. അങ്കിളേ ഞാൻ എൻ്റെ അപ്പനെ കൊന്നു, എന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ല എന്നാണ് അവൻ പറഞ്ഞത്. ഞാൻ ആകെ ഷോക്കിലായി.

ജോസിൻ്റെ കൊലപാതകത്തിന് പിന്നിൽ ബ്ലാക്ക് മാജിക് ആണെന്നതിന് കൂടുതൽ തെളിവുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ജോസിനെ കൊല്ലുന്നതിന് മുമ്പ് പ്രജിൻ സ്വന്തം ശരീരത്തിലെ മുഴുവൻ രോമങ്ങളും നീക്കം ചെയ്തിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ജോസിനെ കൊന്നത് അതിക്രൂരമായാണെന്നാണ് ഭാര്യ സുഷമയുടെ മൊഴി. ജോസിനെ കൊല്ലാൻ ആരംഭിച്ച സമയം മുതൽ കൊന്നുവെന്ന് ഉറപ്പുവരുത്തുന്നതുവരെ പ്രജിൻ സംസാരിച്ചിരുന്നില്ല.

ഈ മാസം അഞ്ചിനാണ് അതിക്രൂര കൊലപാതകം നടന്നത്. വെള്ളറട സ്വദേശി ജോസി(70)നെ മകൻ പ്രജിൻ (28) കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊവിഡിനെ തുടർന്നാണ് പ്രജിൻ ചൈനയിലെ മെഡിക്കൽ പഠനം പൂർത്തിയാക്കാതെ നാട്ടിൽ മടങ്ങിയെത്തിയത്. പിന്നീടാണ് അഭിനയ മോഹവുമായി പ്രജിൻ കൊച്ചിയിലെത്തിയത്. കൊച്ചിയിൽനിന്നും തിരികെ വന്നശേഷം മകനിൽ കാര്യമായ മാറ്റങ്ങൾ കണ്ടുതുടങ്ങിയെന്നാണ് അമ്മ റിപ്പോർട്ടറിനോട് പ്രതികരിച്ചത്.

2014-ലാണ് പ്രജിൻ മെഡിക്കൽ പഠനത്തിനായി ചൈനയിലെ വുഹാൻ സിറ്റിയിൽ എത്തുന്നത്. കൊച്ചിയിലെ ഒരു ഏജൻസി വഴിയാണ് ചൈനയിൽ പോയത്. എന്നാൽ കൊവിഡ് കാലത്ത് പഠനം പൂർത്തിയാക്കാൻ കഴിയാതെ പ്രജിൻ നാട്ടിലേക്ക് മടങ്ങി. അവസാന വർഷ പരീക്ഷയ്ക്ക് അടയ്ക്കാനിരുന്ന ഫീസ് ഏജൻസി വഴി അടച്ചെങ്കിലും അത് കോളേജിന് ലഭിച്ചില്ലെന്ന കാരണത്താൽ പ്രജിന് പരീക്ഷയെഴുതാനും കഴിഞ്ഞില്ല. ഏജൻസിക്ക് എതിരെ ഡിജിപിക്കും എസ്പിക്കും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പ്രജിൻ പരാതിയും നൽകിയിരുന്നു.

കഴിഞ്ഞ ഏഴ് വർഷത്തിലധികമായി തങ്ങൾ മകൻ പ്രജിനെ ഭയന്നാണ് ജീവിച്ചതെന്നാണ് അമ്മ സുഷമ റിപ്പോർട്ടറിനോട് വെളിപ്പെടുത്തിയത്. കൊച്ചിയിൽ നിന്നും സിനിമാ പഠനം കഴിഞ്ഞെത്തിയ ശേഷമാണ് പ്രജിനിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയത്. മുറിയിൽ നിന്നും ഓം പോലെയുള്ള ശബ്ദം കേൾക്കുമായിരുന്നുവെന്നും മുറിക്കുള്ളിൽ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും സുഷമ പറഞ്ഞിരുന്നു. കൊലപാതകത്തിനു ശേഷമാണ് ബ്ലാക്ക് മാജിക് ആണെന്നത് അറിഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു.

മെഡിക്കൽ പഠനം പൂർത്തിയാക്കാൻ കഴിയാതെ വന്നതോടെ സിനിമയിൽ അഭിനയിക്കണമെന്നായി മോഹം. ഒടുവിൽ കൊച്ചിയിലെ നിയോ ഫിലിം ആൻഡ് ബ്രോഡ്കാസ്റ്റിംഗ് സ്കൂളിൽ അഭിനയം പഠിക്കാനായി പോയി. കൊച്ചിയിൽ നിന്നും മടങ്ങിയെത്തിയ പ്രജിന്റെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചുവെന്നാണ് അമ്മ റിപ്പോർട്ടിനോട് പറഞ്ഞത്.

കഴിഞ്ഞ ഏഴ് വർഷമായി മകൻ്റെ അടിമകളായി ജോസിനും സുഷമയ്ക്കും കഴിയേണ്ടി വന്നത്. രാത്രികാലങ്ങളിൽ ഇരുവരെയും വീടിനു പുറത്താക്കി വീട് പൂട്ടുക, അച്ഛനെ മർദ്ദിക്കുകയും അച്ഛനെ കഴുത്തിന് പിടിച്ച് ചുമരോട് ചേർത്ത് ഉയർത്തി നിർത്തുക തുടങ്ങി ശാരീരികമായും മാനസികമായും പ്രജിൻ നിരന്തരം ഉപദ്രവിച്ചുവെന്നാണ് അമ്മ സുഷമയുടെ വെളിപ്പെടുത്തിയത്.

Content Highlights: kiliyoor jose's brother jayan about prajin's phone call about father's murder

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us