![search icon](https://www.reporterlive.com/assets/images/icons/search.png)
കൽപ്പറ്റ: തുരങ്കപാതയ്‌ക്കെതിരെ പ്രതികരണവുമായി പൊലീസ് കസ്റ്റഡിയിലുള്ള മാവോയിസ്റ്റ് നേതാവ് സോമൻ. കൽപ്പറ്റ കോടതിയിൽ ഹാജരാക്കാനായി എത്തിച്ചപ്പോഴായിരുന്നു സോമൻ്റെ പ്രതികരണം.
പൊലീസ് വാഹനത്തിൽ നിന്നും പുറത്തേയ്ക്ക് ഇറക്കുമ്പോൾ മുദ്രാവാക്യം വിളിച്ച സോമൻ തുരങ്കപാതയ്‌ക്കെതിരെ പ്രതികരിക്കുകയായിരുന്നു. ചൂരൽമല ദുരന്തത്തിന് വെറും 750 കോടി അനുവദിച്ചപ്പോൾ തുരങ്കപാതയ്ക്ക് 2000 കോടിയിലേറെ അനുവദിച്ചെന്നും സോമൻ വിളിച്ചു പറഞ്ഞു. തുരങ്കപാത നാടിന് ആപത്താണെന്ന് വിളിച്ച് പറഞ്ഞ സോമൻ തുരങ്ക പാത ഉപേക്ഷിക്കുക എന്ന മുദ്രാവാക്യവും വിളിച്ചു.
2009 ൽ കുപ്പാടിയിലെ വൈദികന്റെ വീട് ആക്രമിച്ച കേസിൽ കൽപ്പറ്റ കോടതിയിൽ ഹാജരാക്കാനാണ് സോമനെ എത്തിച്ചത്.
Content Highlights: Maoist Soman Agitated Against Tunnel Road project in wayanad