![search icon](https://www.reporterlive.com/assets/images/icons/search.png)
പാലക്കാട്: മണ്ണാര്‍ക്കാട് ട്രാവലര്‍ മറിഞ്ഞ് അപകടം. ആനമൂളിക്ക് സമീപം ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. വാഹനത്തിലുണ്ടായിരുന്ന പത്ത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ മണ്ണാര്‍ക്കാട്ടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. അട്ടപ്പാടിയില്‍ നിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന ട്രാവലറാണ് മറിഞ്ഞത്.
Content Highlights: Palakkad Mannarkkad Traveler Overturned Accident 10 Injured