കായംകുളത്ത് ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

വീടിന് സമീപത്തെ കടയിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനിടയിൽ കായംകുളം ഭാഗത്ത് നിന്നും മുതുകുളത്തേക്ക് പോയ ബൈക്കാണ് ഇടിച്ചത്

dot image

ആലപ്പുഴ : കായംകുളത്ത് ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ഐക്യ ജംഗഷൻ ഞാവക്കാട് സ്കൂളിന് സമീപമാണ്
ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ ആയ അറുപതുകാരൻ അബൂബക്കർ മരിച്ചത്. വീടിന് സമീപത്തെ കടയിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനിടയിൽ കായംകുളം ഭാഗത്ത് നിന്നും മുതുകുളത്തേക്ക് പോയ ബൈക്കാണ് ഇടിച്ചത്.

ഉടൻതന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു

content highlights : Pedestrian dies after being hit by bike in Kayamkulam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us