![search icon](https://www.reporterlive.com/assets/images/icons/search.png)
ഗാന്ധിനഗര്‍: കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്സിംഗില്‍ ക്രൂര റാഗിംഗ്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതായാണ് പരാതി.
മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളില്‍ നിന്ന് അതിക്രൂരമായ റാഗിംഗിനിരയായതായാണ് വിദ്യാര്‍ത്ഥികളുടെ പരാതി. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കോമ്പസ് ഉപയോഗിച്ച് മുറിവേല്‍പ്പിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ ഡമ്പല്‍ തൂക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. മൂന്ന് മാസത്തോളം പീഡനങ്ങള്‍ തുടര്‍ന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ അഞ്ച് പേര്‍ക്കെതിരെ ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Content Highlights- 1st year students complaint against seniors over ragging in gandhinagar school of nursing