വിനോദയാത്രക്ക് പോയി തിരിച്ചുവന്നപ്പോൾ ജനൽ കമ്പികൾ മുറിച്ച നിലയിൽ; തൃശൂരിൽ 35ലക്ഷം രൂപയുടെ സ്വർണം മോഷണം പോയി

അടച്ചുപൂട്ടിയ വീട്ടിൽ നിന്നുമാണ് 53 പവൻ്റെ സ്വർണാഭരണങ്ങൾ കവർന്നത്

dot image

തൃശൂർ : തൃശൂർ കൊടകരയിൽ പൂട്ടിയിട്ട വീട്ടിൽ വൻ കവർച്ച.35 ലക്ഷം രൂപയുടെ സ്വർണം മോഷ്ടാവ് അപഹരിച്ചു. 53 പവൻ്റെ സ്വർണാഭരണങ്ങളാണ് കവർന്നത്.

വീട്ടിലെ ജനൽ കമ്പികൾ അറുത്ത നിലയിലാണ്. ഇതുവഴിയാകാം മോഷ്ടാവ് അകത്തേക്ക് പ്രവേശിച്ചതെന്നാണ് അനുമാനം.വീട്ടുകാർ രാജസ്ഥാനിൽ വിനോദയാത്രയിലായിരുന്നു. ഈ സമയത്താണ് മോഷണം നടന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

content highlights : 35 lakh gold stolen in Thrissur, window bars were cut while returning home from vacation

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us