'മന്ത്രിയായാലും മൈക്ക് തരില്ല, ഇത് ടെന്നീസ് കളിയല്ല';മന്ത്രി എംബി രാജേഷിനെ ശാസിച്ച് എഎൻ ഷംസീർ

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദ്യം ചോദിച്ചതും മന്ത്രി എംബി രാജേഷ് മറുപടി നല്‍കിയതും സ്പീക്കറുടെ അനുവാദമില്ലാതെയായിരുന്നു. പരസ്പരമുള്ള ഷട്ടില്‍ കളിയല്ല നിയമസഭയിലെ ചര്‍ച്ചയെന്നു സ്പീക്കര്‍ ശാസിച്ചു

dot image

തിരുവനന്തപുരം : സ്പീക്കറുടെ അനുവാദം കൂടാതെ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് ഉത്തരം നല്‍കിയ തദ്ദേശമന്ത്രി എംബി രാജേഷിനെ ശാസിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. സംസ്ഥാനത്ത് ലഹരി ഉപയോഗം കൂടുന്നതും അക്രമസംഭവങ്ങള്‍ വർധിക്കുന്നതും സംബന്ധിച്ചു പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്റെ ചര്‍ച്ചയ്ക്കിടെയായിരുന്നു സ്പീക്കറുടെ ഇടപെടല്‍.

മന്ത്രി സംസാരിക്കുന്നതിനിടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദ്യം ചോദിച്ചതും മന്ത്രി മറുപടി നല്‍കിയതും സ്പീക്കറുടെ അനുവാദമില്ലാതെയായിരുന്നു.പരസ്പരമുള്ള ഷട്ടില്‍ കളിയല്ല നിയമസഭയിലെ ചര്‍ച്ചയെന്നു സ്പീക്കര്‍ ശാസിച്ചു.

ചര്‍ച്ചയ്ക്കിടെ സ്പീക്കറുടെ അനുവാദം ഇല്ലാതെ പ്രതിപക്ഷം ചോദ്യം ഉന്നയിക്കുകയും മന്ത്രി മറുപടി പറയുകയും ചെയ്താല്‍ ഇനി മന്ത്രിക്ക് ഉള്‍പ്പെടെ മൈക്ക് നല്‍കില്ലെന്നും സ്പീക്കർ മുന്നറിയിപ്പ് നല്‍കി. ഇതോടെ മന്ത്രി രാജേഷ് ക്ഷമ പറയുകയായിരുന്നു. ഇനി മുതല്‍ താൻ പറയുന്നത് അനുസരിക്കണം എന്നായിരുന്നു സ്പീക്കറുടെ മറുപടി.

content highlights : A N Shamsir scolds minister M B Rajesh

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us