കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ച സംഭവം; അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

ഇവരുടെ ആദ്യത്തെ കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു

dot image

കോഴിക്കോട് : തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പൊക്കുന്ന് അബീന ഹൗസിൽ നിസാറിൻ്റെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്.

മരണത്തിൽ സംശയമുണ്ടെന്ന പിതാവിൻ്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തിരുന്നു. ഇവരുടെ 14 ദിവസം പ്രായമുള്ള ആദ്യത്തെ കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു. നിസാറിന്റെ ഭാര്യവീട്ടില്‍ വെച്ചാണ് രണ്ട് കുഞ്ഞുങ്ങളും മരിച്ചത്.

ആദ്യത്തെ കുഞ്ഞും രണ്ടാമത്തെ കുഞ്ഞും സമാന സാഹചര്യത്തിൽ മരിച്ചതിനാൽ പിതാവിന് സംശയം തോന്നിയിരുന്നു. എന്നാല്‍ കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങിയാണ് എട്ട് മാസം പ്രായമുള്ള മുഹമ്മദ് ഇബാദ് മരിച്ചതെന്നും മറ്റ് അസ്വാഭാവികതകള്‍ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പൊലീസ് നടത്തിയ അന്വേഷണത്തിലും അസ്വാഭാവികതകള്‍ കണ്ടെത്താനായിട്ടില്ല.

content highlights : The second child also died with a lid stuck in his throat: the post-mortem report is out

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us