ഫ്രിഡ്ജ് റീസ്റ്റാർട്ട് ചെയ്തു,​ ഗ്യാസ് പൊട്ടിത്തെറിച്ചു; ഭിത്തിയും മതിലും തകര്‍ത്തു; ഒരാൾക്ക് പരിക്ക്

രണ്ട് ഗ്യാസ് സിലിണ്ടറുകളായിരുന്നു അടുക്കളയില്‍ ഉണ്ടായിരുന്നത്, പൊട്ടിത്തെറിയില്‍ ഒരു ഗ്യാസ് സിലിണ്ടര്‍ വീടിന്‍റെ ഭിത്തി തകർത്ത് പുറത്തേക്ക് തെറിച്ചു പോയി

dot image

തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ അപകടം. വീടിന് തീപിടിച്ച് ഒരാൾക്ക് ​ഗുരുതരപരിക്ക്. വട്ടിയൂർക്കാവ് ചെമ്പുക്കോണത്ത് ലക്ഷ്മിയിൽ ഭാസ്കരൻ നായരുടെ വീട്ടിലാണ് തീപിടിത്തം ഉണ്ടായത്. അപകടത്തിൽ പൊള്ളലേറ്റ ഭാസ്കരൻ നായരെ നാട്ടുകാർ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.

ഗ്യാസ് ചോർന്നതിന് പിന്നാലെ ഫ്രിഡ്ജ് റീ സ്റ്റാർട്ട് ആയപ്പോഴുണ്ടായ സ്പാർക്കിൽ നിന്നുമാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് പ്രാഥമിക നി​ഗമനം. രണ്ട് ഗ്യാസ് സിലിണ്ടറുകളായിരുന്നു അടുക്കളയില്‍ ഉണ്ടായിരുന്നത്. പൊട്ടിത്തെറിയില്‍ ഒരു ഗ്യാസ് സിലിണ്ടര്‍ വീടിന്‍റെ ഭിത്തി തകർത്ത് പുറത്തേക്ക് തെറിച്ചു പോയി.

അടുക്കളക്ക് പിന്നിലുള്ള മതിലും പൊട്ടിത്തെറിയിൽ തകർന്നു. പൊട്ടിത്തെറിയുടെ ശബ്ദം 300 മീറ്റർ അകലെ വരെ കേട്ടതായി നാട്ടുകാർ പറയുന്നു. തീപിടിത്തത്തില്‍ ഫ്രിഡ്ജ്, മൈക്രോവേവ് ഓവൻ, മറ്റ് അടുക്കള സാമഗ്രികളും കത്തി നശിച്ചതോടെ ഏകദേശം 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് കണക്ക്കൂട്ടൽ.

വീട്ടിലുണ്ടായിരുന്ന ഭാസ്കരൻ നായർ ബഹളം വച്ചത് കേട്ടെത്തിയ നാട്ടുകാരാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. ഒരു മണിക്കൂറോളം സമയമെടുത്താണ് ഫയർഫോഴ്സ് തീയണച്ചത്.

content highlights : Fridge restarted, gas exploded; The cylinder flew off, smashing through the wall; One injured

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us