'എസ് ഐ കോളറിൽ പിടിച്ച് വലിച്ചു, വീടു കയറി അക്രമിച്ചു, അസഭ്യം പറഞ്ഞു'; പരാതിയുമായി കുടുംബം

ബേക്കൽ സ്റ്റേഷനിലെ എസ് ഐ അജയ് എസ് മേനോൻ വീട് കയറി ആക്രമിച്ചെന്നാണ് പരാതി

dot image

കാസർകോട്: ബേക്കൽ സ്റ്റേഷനിലെ എസ് ഐ അജയ് എസ് മേനോൻ വൃദ്ധനെ വീട് കയറി ആക്രമിച്ചതായി പരാതി. കാട്ടർമൂല സ്വദേശി കണ്ണൻ എന്നയാളാണ് പരാതി നൽകിയത്. എസ് ഐ കുടുംബത്തിൻ്റെ മുന്നിൽ വെച്ച് മർദ്ദിച്ചു. ആളുമാറിയാണ് തന്നെ ആക്രമിച്ചത്. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയെന്നും കണ്ണൻ റിപ്പോർട്ടറിനോട് പറഞ്ഞു.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് കടക്കവെയായിരുന്നു പൊലീസ് അതിക്രമമെന്നാണ് പരാതി.' തോളിൽ കയ്യിട്ട് വീടിന് പുറത്തേക്ക് എന്നെ എസ് ഐ കൊണ്ടുപോയി, പിന്നീട് അയാളുടെ സ്വാഭാവം മാറി. ഷർട്ടിന്റെ കോളറിൽ പിടിച്ച് തെറി വിളിച്ച ശേഷം എന്നോട് ജീപ്പിലേക്ക് കയറാൻ ആവശ്യപ്പെട്ടു. അപ്പോഴേക്കും സർജറി കഴിഞ്ഞ ആളാണ് അച്ഛനെ വിടണമെന്നാവശ്യപ്പെട്ട് എന്റെ മകൾ ഓടിവന്നു. നീ അഷ്റഫ് ആണോ ഡാ… എന്ന് ആക്രോഷിച്ചായിരുന്നു എസ് ഐ ജീപ്പിലേക്ക് വലിച്ചുകയറ്റാൻ ശ്രമിച്ചത്, ഞാൻ കണ്ണനാണെന്ന് എസ് ഐയോട് പറഞ്ഞപ്പോൾ പിടിവിട്ടു', കണ്ണൻ പറഞ്ഞു.

വീട്ടിൽ കയറി എന്ത് തോന്നിവാസവും ചെയ്യാമോ എന്ന് താൻ എസ് ഐ അജയിയോട് ചോദിച്ചു, ഇത് അയാളെ ചൊടിപ്പിച്ചെന്നും കണ്ണൻ പറഞ്ഞു. തിരികെ വീടിനകത്തേക്ക് കയറാൻ ശ്രമിച്ച കണ്ണനെ വീണ്ടും എസ് ഐ താഴേക്ക് വലിച്ചിട്ടുവെന്ന് കണ്ണന്റെ മകൾ പറഞ്ഞു. നീ ആദിവാസിയാണോ എന്ന് ചോദിച്ച് വീട്ടിലേക്ക് അതിക്രമിച്ച് കയറി അച്ഛനെ വീണ്ടും പിടിച്ചു വലിച്ചു. ഇത് തടയാൻ ശ്രമിച്ച തന്നെയും തളളിയിട്ടു. മറ്റ് പൊലീസുകാർ വിടാൻ ആവശ്യപ്പെട്ടിട്ടും എസ് ഐ വിട്ടില്ല. കളളന്മാരേക്കാൾ ഭയക്കേണ്ടത് പൊലീസിനെയാണെന്നും മകൾ റിപ്പോർട്ടറിനോട് പറഞ്ഞു.

Content Highlights: Kasaragod Bekal Station SI Beat a Old Man Family Filed a Complaint

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us