സ്വകാര്യ സർവകലാശാല; കരട് ബില്ലിൽ ആശങ്കകൾ, പരിഹരിക്കാതെ തിട്ടൂരമിറക്കാമെന്ന് സർക്കാർ കരുതണ്ട: എംഎസ്എഫ്

സ്വകാര്യ സർവകലാശാലയ്ക്ക് അനുമതി നൽകിയ സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി എംഎസ്എഫ് ജനറൽ സെക്രട്ടറി സി കെ നജാഫ്

dot image

മലപ്പുറം: സ്വകാര്യ സർവകലാശാലയ്ക്ക് അനുമതി നൽകിയ സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ്. കരട് ബില്ലിൽ ആശങ്കകളുണ്ടെന്നും അവ പരിഹരിക്കാതെയോ ചർച്ച ചെയ്യാതെയോ തിട്ടൂരം ഇറക്കാമെന്ന് സിപിഐഎം സർക്കാർ കരുതേണ്ടെന്നും നജാഫ് ഫേസ്ബുക്കിൽ കുറിച്ചു.

ദുരീകരിക്കേണ്ട നിരവധി ആശങ്കകളും പുതിയ ആലോചനകളും വേണ്ടയിടത്ത്, കച്ചവടക്കണ്ണിൽ മാത്രം ഈ സർക്കാർ നോക്കി കാണരുതെന്നും നവാസ് ആവശ്യപ്പെട്ടു. 'കേവലം രാഷ്ട്രീയ ലാഭത്തിനായി കേരളത്തിന് നഷ്ടപ്പെടുത്തിയ ഒരു ദശാബ്ദക്കാലത്തെ മുൻ നിർത്തി നിങ്ങൾ മാപ്പ് പറയേണ്ടത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടും ഡോ. അബ്ദുറബ്ബിനോടുമല്ല. കേരളത്തോടാണ്. അറ്റ്ലീസ്റ്റ്, ലജ്ജയില്ലാതെ എസ്എഫ്ഐക്കാരെ അയച്ച് ടി പി ശ്രീനിവാസൻ സാറോടെങ്കിലും മടിയില്ലാതെ മാപ്പ് പറയിക്കാൻ നിങ്ങൾ ബാധ്യസ്ഥരാണ്', നജാഫ് പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പ്

സ്വകാര്യ സർവകലാശാലകൾ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ ഇനി എങ്ങനെ ഫലവത്തായി പ്രതിഫലിക്കുമെന്നത് ആഴമേറിയ ചർച്ചയാണ്.
വൈകി വന്ന വിവേകത്തിൻ്റെ പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് കൊണ്ട് പോവേണ്ട പദ്ധതി തന്നെയാണ് ഇത്.
കാലത്തിന് മുന്നേ നടക്കാൻ തീരുമാനിച്ച ഉമ്മൻ ചാണ്ടി സർക്കാർ, ഡോ അബ്ദുറബ്ബിൻ്റെ നേതൃത്തത്തിൽ മുന്നോട് വെച്ച പദ്ധതി അന്ന് തടസ്സപ്പെടുത്തിയപ്പോൾ നമ്മുടെ പുതിയ തലമുറയുടെ ആവാസ വ്യവസ്ഥ തന്നെ താറുമാറാക്കുന്ന ഭീകര സാഹചര്യത്തിലേക്ക് സംസ്ഥാനത്തെ കൊണ്ട് എത്തിച്ചു.
കാലോചിതമായ മാറ്റം ഉൾകൊണ്ട് വേണം ഇനി ഇതിനെ സമീപിക്കാൻ. എന്നാൽ ആശങ്കകളാണ് കരട് ബില്ലിൽ കാണുന്നത്.
അത് പരിഹരിക്കാതെ, ചർച്ച ചെയ്യാതെ തിട്ടൂരം ഇറക്കാമെന്ന് സി പി എം സർക്കാർ കരുതണ്ട.
1- ഫീസിൽ നിയന്ത്രണമില്ല.
2001ൽ സ്വാശ്രയ വിദ്യാഭ്യാസ ബിൽ അന്നത്തെ ആൻ്റണി സർക്കാർ ഉണ്ടാക്കിയപ്പോൾ കൂടെ കൃത്യമായ ഫീസ് ഘടന ഉണ്ടാക്കി വ്യവസ്ഥാപിതമായാണ് അംഗീകാരം നൽകിയത്. അത് പോലും അട്ടിമറിച്ചത് ഒന്നാം പിണറായി സർക്കാരായിരുന്നു.
ഇതേ പ്രശ്നം ഇവിടെയും കാണാൻ കഴിയുന്നു.
സ്വാശ്രയ സ്ഥാപനങ്ങളിൽ പോലും നമ്മൾ വെച്ച് ശീലിച്ച ഫീസ് ഘടന സ്വകാര്യ സർവ്വകലാശാലകളിൽ നിശ്ചയിക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞാൽ ഇത് തീറാധാരം കുത്തക മുതലാളിക്ക് കൊടുക്കുന്നതിന് തുല്യമാണ്.
കൃത്യമായ ഫീസ് ഘടന നിശ്ചയിച്ചില്ലെങ്കിൽ ഇത് അംഗീകരിക്കാൻ കഴിയില്ല.
2- റിസർവേഷനിൽ തൊട്ടുള്ള കളി.
നമ്മുടെ സാമൂഹിക പരിസരത്തെ വ്യവസ്ഥാപിതമായി ഒരുക്കിയെടുക്കുന്ന ജാഗരണ പ്രക്രിയയായ സംവരണതിൻ്റെ തോത് ഒരു ചർച്ചയുമില്ലാതെ അനാവശ്യമായി 40% ആക്കി നിചപ്പെടുത്താനുള്ള തീരുമാനം 'കടമ്പയ്ക്കൽ കൊണ്ട് കുടമുടയ്ക്കലാണ് '.
റിസർറേഷൻ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം അനുവദിക്കുകയുമില്ല.

3- ക്വാളിറ്റി ചെക്കിങ്
ഏത് കുത്തക മുതലാളിക്കും വിദ്യാഭ്യാസ കച്ചവട ഹബ്ബാക്കാനല്ല ഈ പദ്ധതി, ക്വാളിറ്റി എജുക്കേഷനെ കെട്ടിപ്പടുക്കാനാണ്. അങ്ങനെയെങ്കിൽ അതിന് കൃത്യമായ മാനദണ്ഡങ്ങൾ നിർബന്ധമാണ്.
ഏറ്റവും പ്രധാനപ്പെട്ട ഈ പ്രക്രിയയിൽ പോലും കൃത്യമായ ധാരണ ഇല്ല എങ്കിൽ ഈ പദ്ധതിയുടെ ഫലത്തെ അത് സാരമായി ബാധിക്കും. അത് അനുവദിച്ചു കൊടുക്കാൻ കഴിയില്ല.
4- ഫാക്കൽറ്റി ക്രഡിബിലിറ്റി
കേരളത്തിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ച് പൂട്ടൽ ഭീഷണി നേരിടുന്ന ഈ സാഹചര്യത്തിൽ ഒരു പഠനം പോലും നടത്താത്തതിൻ്റെ ഫലമാണ് പല തെറ്റായ സ്വകാര്യ സർവകലാശാല തീരുമാനങ്ങളും.
കോളേജുകളിലെ ഫാക്കൽറ്റികൾക്ക് അവരുടെ യോഗ്യത, വേതനം, പെരുമാറ്റ ചട്ടം എന്നിവയ്ക്ക് വ്യവസ്ഥ ഉണ്ടാക്കാതെ ഈ പദ്ധതി വന്നാൽ ആളൊഴിഞ്ഞ കെട്ടിടങ്ങളായി ഇവ കാലം മാറ്റും.
ദുരീകരിക്കേണ്ട നിരവധി ആശങ്കകളും പുതിയ ആലോചനകളും വേണ്ടയിടത്ത് കച്ചവടക്കണ്ണിൽ മാത്രം ഈ സർക്കാർ നിന്ന് കൊടുക്കരുത്. പ്രാധമികമായ വിലയിരുത്തലുകളിൽ നിന്നും ഇനിയും നവീകരിക്കപ്പെടേണ്ടതുണ്ട് എന്ന് ഓർമ്മപ്പെടുത്തുന്നു.
കേവലം രാഷ്ട്രീയ ലാഭത്തിനായി കേരളത്തിന് നഷ്ടപ്പെടുത്തിയ ഒരു ദശാബ്ദ കാലത്തെ മുൻ നിർത്തി നിങ്ങൾ മാപ്പ് പറയേണ്ടത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടും ഡോ അബ്ദുറബ്ബിനോടുമല്ല. കേരളത്തോടാണ്.
അറ്റ്ലീസ്റ്റ്, ലജ്ജയില്ലാതെ SFI ക്കാരെ അയച്ച് ടി പി ശ്രീനിവാസൻ സാറോടെങ്കിലും മടിയില്ലാതെ മാപ്പ് പറയിക്കാൻ നിങ്ങൾ ബാധ്യസ്ഥരാണ്.

അതേസമയം, സ്വകാര്യസര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്ന ബില്‍ ഈ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. സ്വകാര്യസര്‍വകലാശലകള്‍ സംസ്ഥാനത്തിന് അനിവാര്യമെന്നാണ് സര്‍ക്കാരിന്‍റെ നിലപാട്.

Content Highlights: msf about Kerala's decision to allow private universities for the first time

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us