![search icon](https://www.reporterlive.com/assets/images/icons/search.png)
കൽപറ്റ: സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. ജില്ലാ കളക്ടർ എത്താതെ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കാപ്പാട് ഉന്നതിയിലെ ചന്ദ്രികയുടെ ഭർത്താവ് മാനു(45)വിനെയാണ് കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്.
കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിവരവെയായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന ചന്ദ്രികയെ കാണാനില്ലെന്ന് ഐ സി ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു. വീടിനടുത്തുള്ള വയലിലാണ് മാനുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. മനുവിൻ്റെ മൃതദേഹം കിടന്നതിന് സമീപം കാട്ടാനയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോകും.
Content Highlights: noolppuzha wild elephant attack updates