![search icon](https://www.reporterlive.com/assets/images/icons/search.png)
മലപ്പുറം: വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രകോപന പ്രസംഗവുമായി മലപ്പുറം ഡിസിസി പ്രസിഡന്റ് അഡ്വ. വി എസ് ജോയ്. ക്ഷമയുടെ നെല്ലിപ്പലക കഴിഞ്ഞെന്നും ഓഫീസര്‍മാരെ അടിച്ചോടിക്കാന്‍ മടിയില്ലെന്നുമായിരുന്നു പ്രസംഗത്തിൽ ജോയി മുന്നറിയിപ്പ് നൽകിയത്. മലപ്പുറം പോത്തുകല്‍ കാത്തിരപുഴ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്താണ് കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി പ്രസംഗം.
ഇനി തിരിച്ചടിക്കും. പ്രതിരോധിക്കും. ഇന്ന് കൊടിയുമായിട്ടാണ് വന്നതെങ്കില്‍ നാളെ ചൂട്ടുകറ്റയുമായി വനം ഓഫീസിലേക്ക് വരുമെന്നും ഓഫീസ് ചുട്ടുകരിക്കുമെന്നുമാണ് ഭീഷണി.
ഓഫീസര്‍മാരെ അടിച്ചോടിക്കാന്‍ മടിക്കില്ല. ജീവിക്കാനുള്ള പൗരന്റെ അവകാശത്തെ ചവിട്ടിമെതിച്ച് ഒരു ഉദ്യോഗസ്ഥനെയും വനം മന്ത്രിയെയും വിലസാന്‍ അനുവദിക്കില്ലെന്നും വി എസ് ജോയ് പറഞ്ഞു.
Content Highlights: Malappuram DCC President Adv VS Joy against forest officials