ആരോഗ്യം തൃപ്തികരം; നീണ്ട 46 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഉമാ തോമസ് എംഎൽഎ വ്യാഴാഴ്ച ആശുപത്രി വിടും

ഉമാ തോമസ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഈ വിവരം അറിയിച്ചത്

dot image

കൊച്ചി: കലൂരിലെ നൃത്ത പരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎൽഎ വ്യാഴാഴ്ച ആശുപത്രി വിടും. നീണ്ട 46 ദിവസത്തെ ചികിത്സയ്ക്ക് ശേഷം നാളെ ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങുകയാണെന്ന് ഉമാ തോമസ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നതിനായി ഏതാനും ആഴ്ച്ചകൾ കൂടി വിശ്രമം അനിവാര്യമാണെന്നും ഉമാ തോമസ് കുറിച്ചു.

ഡിസംബർ 29ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗനാദമെന്ന പേരില്‍ അവതരിപ്പിച്ച നൃത്ത പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്. വേദിയിൽ നിന്ന് 15 അടി താഴ്ചയിലേക്ക് വീണ എംഎല്‍എയുടെ തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും വാരിയെല്ലുകള്‍ക്കും പരിക്കേറ്റിരുന്നു.

ഉമാ തോമസ് എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ജഗദീശ്വരന്റെ കൃപയാൽ…

നീണ്ട 46 ദിവസത്തെ ചികിത്സയ്ക്ക് ശേഷം നാളെ Renai Medcity ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങുകയാണ് പ്രിയപ്പെട്ടവരെ…

എന്നെ ശുശ്രൂശിച്ച ഡോക്ടർമാർ, നഴ്സസ്, സപ്പോർട്ട് സ്റ്റാഫ്സ്..

ഇതുവരെയും പ്രാർത്ഥനയോടെയും സ്നേഹത്തോടെയും കൂടെ നിന്ന സഹപ്രവർത്തകർ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങള്‍..,

അനുഭാവങ്ങൾ പങ്കുവെച്ച എല്ലാവർക്കും ഹൃദയപ്പൂർവം നന്ദി..

വിശദമായ കുറിപ്പ് പിന്നീട് പങ്കുവെയ്ക്കുന്നതാണ്..

ഡോക്ടർമാർ നിർദേശിച്ച പ്രകാരം ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നതിനായി ഏതാനും ആഴ്ച്ചകൾ കൂടെ വിശ്രമം അനിവാര്യമാണ്..

അതോടൊപ്പം കുറച്ച് ദിവസങ്ങൾ കൂടി സന്ദർശനങ്ങളിൽ നിയന്ത്രണം ഉണ്ടാവണം എന്നുമാണ് അറിയിച്ചിട്ടുള്ളത്..
ഹൃദയം നിറഞ്ഞ നന്ദിയോടുകൂടി

എല്ലാവരെയും വീണ്ടും കാണാൻ ഞാൻ ആഗ്രഹിക്കുന്നു! വീണ്ടും നമുക്ക് ഒത്തുചേരാം..ആ നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു..

നിങ്ങളുടെ എല്ലാ സ്‌നേഹത്തിനും കരുതലിനും വീണ്ടും നന്ദി

Content Highlights: After 46 days of treatment, Uma Thomas MLA will leave the hospital tomorrow

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us