'ആളുകളെ പിരിച്ചുവിടുന്നതല്ല, ജീവിക്കാൻ കൂടി അനുവദിക്കുന്നതാകണം എഐ'; ഇടതുപക്ഷ നയം വ്യക്തമാക്കി ധനമന്ത്രി

എ ഐ സാങ്കേതികവിദ്യ മനുഷ്യത്വ മുഖമുള്ളതാകണമെന്നും ധനമന്ത്രി പറഞ്ഞു

dot image

തിരുവനന്തപുരം : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിലെ ഇടതുപക്ഷ നയം വ്യക്തമാക്കി ധനമന്ത്രി കെ എൻ ബാലഗോപാൽ. ആളുകളെ ജോലിയിൽ നിന്നും പിരിച്ചുവിടുന്ന നയമല്ല ആളുകൾക്ക് ജീവിക്കാൻ കൂടി വേണ്ടിയുള്ളതാണ് സാങ്കേതികവിദ്യ എന്ന് പറഞ്ഞ ധനമന്ത്രി എ ഐ സാങ്കേതികവിദ്യ മനുഷ്യത്വ മുഖമുള്ളതാകണമെന്നും പറഞ്ഞു. നിയമസഭയിലെ ബജറ്റിന്മേലുള്ള പൊതുചർച്ചയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.

സാങ്കേതികവിദ്യ പിന്തുടരുന്ന മുതലാളിത്തരാജ്യങ്ങളിൽ ആളുകളെ ജോലിയിൽ നിന്നും പിരിച്ചുവിടുന്ന നയമാണ് സ്വീകരിക്കുന്നത്. എന്നാൽ എഐ വന്നുകഴിഞ്ഞാൽ ആരെയും നിയമിക്കേണ്ടതില്ല എന്ന നിലപാടല്ല ഇടതുപക്ഷത്തിൻ്റേതെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ പബ്ലിക് സർവ്വീസ് കമ്മീഷൻ വഴി നിയമനം നടത്തുന്നത് കേരളം മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസടക്കമുള്ള പുത്തൻ സാങ്കേതികവിദ്യകളിൽ ഗവേഷണം നടത്തുന്നതിനും പുതിയ സങ്കേതങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള പ്രഖ്യാപനങ്ങളടങ്ങിയതാണ് സംസ്ഥാന ബജറ്റെന്നും മന്ത്രി വ്യക്തമാക്കി. ആസംസ്ഥാന ചരിത്രത്തിലാദ്യമായി വരവും ചെലവും രണ്ട് ലക്ഷം കോടി രൂപ കടക്കുന്ന ബജറ്റാണ് ഇത്തവണത്തേത്.

2,00,354 കോടി രൂപ വലുപ്പം വരുന്നതാണ് അടുത്ത സാമ്പത്തികവര്‍ഷത്തേക്കുള്ള ബജറ്റ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 1,17,000 കോടി രൂപയായിരുന്നു ശരാശരി ബജറ്റ് ചെലവ്. നിലവിലത് 1,64,000 കോടി രൂപയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. നടപ്പു വര്‍ഷം കഴിയുമ്പോള്‍ ശരാശരി ചെലവ് കൂടുതല്‍ ഉയരും. ഈ വര്‍ഷം 1.79 ലക്ഷം കോടി രൂപ കവിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

content highlights : 'AI should allow people to live, not dismiss them'; The finance minister clarified the left policy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us