![search icon](https://www.reporterlive.com/assets/images/icons/search.png)
കൊച്ചി : പൊലീസ് ജീപ്പിന്റെ ചില്ല് അടിച്ചുതകർത്ത സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കോഴിക്കോട് സ്വദേശി റസിലയും, പാലാരിവട്ടം സ്വദേശി പ്രവീണും ആണ് പൊലീസ് പിടിയിലായത്. ഇന്നലെ രാത്രിയാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ ജീപ്പിന്റെ ചില്ല് റസിയ അടിച്ചു തകർത്തത്. റസിലയോടൊപ്പം പ്രവീണും ഉണ്ടായിരുന്നു. ഇരുവരും മദ്യപിച്ച് നടുറോഡിൽ ബഹളമുണ്ടാക്കിയത് പാലാരിവട്ടം പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടർന്നായിരുന്നു ജീപ്പ് അടിച്ചു തകർത്തത്.
content highlights : attack against police jeep; 2 were arrested