![search icon](https://www.reporterlive.com/assets/images/icons/search.png)
പത്തനംതിട്ട: പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികളെ പിടികൂടിയത് മംഗലാപുരത്ത് നിന്നാണെന്ന് പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാര്‍. മാതാവിന്റെ ഒത്താശയോടെയാണ് പ്രതി ജയ്‌മോന്‍ 13കാരിയെ പീഡിപ്പിച്ചതെന്നും ഡിവൈഎസ്പി നന്ദകുമാര്‍ പറഞ്ഞു. പെണ്‍കുട്ടി സി ഡബ്‌ളിയു സിക്ക് മൊഴിനല്‍കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് മാതാവ് പ്രതിയോടൊപ്പം കഴിഞ്ഞത്.
മലപ്പുറം കാളികാവ് പൊലീസ് സ്റ്റേഷനിലെ കൊലക്കേസ് പ്രതിയാണ് ജയ്മോൻ. അടിമാലി, മൂന്നാര്‍, മണിമല ഉള്‍പ്പെടെ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. കുറ്റകൃത്യം നടത്തി സ്ഥലം വിടുന്നതാണ് പ്രതിയുടെ രീതി. പീഡനക്കേസില്‍ തൊടുപുഴ കോടതി പ്രതി ജയ്‌മോനെ ശിക്ഷിച്ചിട്ടുണ്ട്. 2024 സെപ്റ്റംബറില്‍ ആയിരുന്നു പീഡനം നടന്നത്. പത്തനംതിട്ടയിലെ ലോഡ്ജില്‍ വച്ചാണ് പീഡനം നടന്നത്.
Content Highlights: DYSP says accused abuse Pathanamthitta girl by Mother s instruction