വണ്ടിക്കാരെ കുറ്റം പറഞ്ഞാല്‍ പോര; മൊബൈലില്‍ സംസാരിച്ചാണ് പലരും റോഡിലൂടെ നടക്കുന്നത്, പിഴ ഈടാക്കണം: മന്ത്രി

റോഡ് മുറിച്ചുകടക്കുമ്പോള്‍ പോലും ഇടത്തും വലത്തും നോക്കാറില്ല

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് അപകടങ്ങളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം കൂടുതലാണെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. നിലവാരമില്ലാത്ത ഡ്രൈവിങ്ങും അശ്രദ്ധയുമാണ് അപകടങ്ങള്‍ കൂടാന്‍ കാരണം. അപകടവുമായി ബന്ധപ്പെട്ട് നാറ്റ്പാക് എല്ലാവര്‍ഷവും പഠനം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കാല്‍നടയാത്രക്കാരുടെ അശ്രദ്ധയും അപകടത്തിന് കാരണമാകുന്നുണ്ട്. പലരും മൊബൈല്‍ ഫോണില്‍ സംസാരിച്ചാണ് റോഡിലൂടെ നടക്കുന്നത്.
റോഡ് മുറിച്ചുകടക്കുമ്പോള്‍ പോലും ഇടത്തും വലത്തും നോക്കാറില്ല.

വണ്ടിക്കാരെ മാത്രം കുറ്റം പറഞ്ഞാല്‍ പോരാ കാല്‍നടയാത്രക്കാരും ശ്രദ്ധിക്കണം. മൊബൈലില്‍ സംസാരിച്ചു നടക്കുന്നവര്‍ക്ക് എതിരെ പിഴ ചുമത്തണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: many people are walking on the road using mobile phone should be fined says kb ganesh kumar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us