ഭക്ഷണം കഴിക്കാൻ നിർത്തുന്ന സ്ഥലവും സമയവും പ്രദർശിപ്പിക്കണം; കെഎസ്ആർടിസി ബസുകൾക്ക് നിർദ്ദേശം

ഫാസ്റ്റ് പാസ‌ഞ്ചർ മുതൽ മുകളിലോട്ടുള്ള സർവീസുകളിലാണ് ഈ നിർദ്ദേശം നടപ്പാക്കേണ്ടത്

dot image

തിരുവനന്തപുരം: യാത്രക്കാർക്ക് ഭക്ഷണം കഴിക്കാനായി നിർത്തുന്ന സ്ഥലങ്ങളും സമയക്രമവും ബസുകളിൽ പ്രദർശിപ്പിക്കണമെന്ന നിർദ്ദേശവുമായി കെഎസ്ആർടിസി. ഫാസ്റ്റ് പാസ‌ഞ്ചർ മുതൽ മുകളിലോട്ടുള്ള സർവീസുകളിലാണ് ഈ നിർദ്ദേശം നടപ്പാക്കേണ്ടത്.

ഇതിനായി ബോർഡ് തയാറാക്കണം. ബോർഡ് തയാറാക്കാൻ കാലതാമസം നേരിട്ടാൽ പ്രിൻ്റ് എടുത്ത് ബസിനുള്ളിൽ പ്രദർശിപ്പിക്കണം. ഇതിനൊപ്പം സർവീസുകൾ വൈകി ആരംഭിക്കുകയാണെങ്കിൽ അത് സംബന്ധിച്ച കാരണങ്ങൾ അതേ ദിവസം രാത്രി 9 ന് മുൻപായി സോണൽ ഓഫീസിലേയ്ക്ക് അയക്കണം.

ഓ‌ർഡിനറി ബസുകൾ ഉൾപ്പെടെയുള്ളവയ്ക്ക് ഇത് ബാധകമാണ്. 10 മിനിറ്റിലധികം വൈകി ആരംഭിച്ചാൽ വൈകിയ സമയം ഷെഡ്യൂളിന്റെ പേര് എന്നിവ ഉൾപ്പെടുത്തി വേണം റിപ്പോർട്ട് നൽകാനെന്നാണ് നിർദ്ദേശം.

Content Highlight : Proposal to display the place and time of food stops on buses

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us