'സൗന്ദര്യം പോരെന്ന് പറഞ്ഞ് പീഡനം, സ്വര്‍ണം കൈക്കലാക്കി'; പരാതിയുമായി യുവതി

ഇതിനിടെ ആറ് പവന്‍ സ്വര്‍ണ്ണം അജ്മല്‍ കൈക്കലാക്കിയെന്നും പരാതിയില്‍ പറയുന്നു.

dot image

നാദാപുരം: ഭര്‍ത്താവ് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന് പരാതി നല്‍കി യുവതി. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടു വിവാഹം കഴിച്ച എറണാകുളം സ്വദേശിയായ യുവതി തണ്ണീര്‍പന്തല്‍ സ്വദേശിയായ ഭര്‍ത്താവിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

ഓട്ടോ ഡ്രൈവറായ കുറ്റിക്കാട്ടില്‍ അജ്മല്‍(30), ഇയാളുടെ ബന്ധുക്കളായ അയിശ, മൈമുനത്ത്, ശബാന എന്നിവര്‍ക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു. വിവാഹം കഴിഞ്ഞു നാല് മാസം മുതല്‍ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ആരംഭിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

യുവതിക്ക് സൗന്ദര്യം പോരെന്നും അജ്മലിന് നല്ല പെണ്ണിനെ വിവാഹം കഴിക്കാന്‍ സാധിക്കുമായിരുന്നുവെന്നും ഇവര്‍ കുറ്റപ്പെടുത്തിയിരുന്നുവെന്നാണ് പരാതി. ഗര്‍ഭിണിയാകാത്തത് പരാതിക്കാരിയുടെ കുറ്റം കൊണ്ടാണെന്നു പറഞ്ഞും പീഡിപ്പിച്ചു. ഇതിനിടെ ആറ് പവന്‍ സ്വര്‍ണ്ണം അജ്മല്‍ കൈക്കലാക്കിയെന്നും പരാതിയില്‍ പറയുന്നു. 2022 ഡിസംബര്‍ 27നായിരുന്നു വിവാഹം.

Content Highlights: The woman complained that her husband physically and mentally abused

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us