![search icon](https://www.reporterlive.com/assets/images/icons/search.png)
കൊച്ചി: കാലടിയിൽ പെട്രോൾ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച യുവതി ഗുരുതരാവസ്ഥയിൽ. ചെങ്ങമനാട് സ്വദേശി നീതുവാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. സുഹൃത്തിന്റെ വീടിന് മുന്നിലേക്ക് സ്കൂട്ടറിലെത്തിയ നീതു പിന്നാലെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് നീതു. അതീവ ഗുരുതരമായി പൊള്ളലേറ്റ നീതുവിനെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlight: Woman tried to kill self in Kaladi; Admitted to Kalamassery medical college