
തിരുവനന്തപുരം: സപ്ലൈകോ മാനേജിംഗ് ഡയറക്ടറായി അശ്വതി ശ്രീനിവാസ് ചുമതലയേറ്റു. തിരുവനന്തപുരം സബ് കളക്ടർ, എറണാകുളം ജില്ല ഡെവലപ്മെൻറ് കമ്മീഷണർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം സ്വദേശിനിയാണ്. 2020 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് അശ്വതി. 2022 ഒക്ടോബറിലാണ് തിരുവനന്തപുരം സബ് കളക്ടറായി ചുമതലയേറ്റത്.
നിതി ആയോഗ് അസിസ്റ്റന്റ് സെക്രട്ടറി, പാലക്കാട് അസിസ്റ്റന്റ് കളക്ടർ എന്നീ പദവികളും വഹിച്ചു. മെഡിക്കൽ ബിരുദദാരിയായ അശ്വതി, സിവിൽ സർവീസ് പരീക്ഷയിൽ 40ാം റാങ്കാണ് സ്വന്തമാക്കിയത്. തന്റെ നാലാമത്തെ ശ്രമത്തിലാണ് സിവിൽ സര്‍വീസ് സ്വന്തമാക്കിയത്.
Content Highlights: aswathi srinivas ias taken charge as managing director of supplyco