
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ ഒമ്പത് വാര്‍ഡുകളില്‍ ഇന്ന് സംയുക്ത ഹര്‍ത്താല്‍. കുറുവിലങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ദുഃഖസൂചകമായാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്.
നഗരസഭയിലെ 17,18 വാര്‍ഡുകളിലും 25 മുതല്‍ 31 വരെയുള്ള വാര്‍ഡുകളിലാണ് ഹര്‍ത്താല്‍ ബാധാകമാവുക. കാക്രട്ട്കുന്ന്, അറുവയല്‍, അണേല കുറുവങ്ങാട്, കണയങ്കോട്, വരകുന്ന്, കുറുവങ്ങാട്, മണമല്‍, കോമത്തകര, കോതമംഗലം എന്നീ വാര്‍ഡുകളിലാണ് ഹര്‍ത്താല്‍.
കൊയിലാണ്ടിയിലെ സംഭവത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടറോടും ഉത്തരമേഖല സോഷ്യല്‍ ഫോറസ്ട്രി ചീഫ് കണ്‍സര്‍വേറ്ററോടും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തില്‍ റവന്യൂ വകുപ്പും ഇന്ന് റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും. കൊയിലാണ്ടി തഹസില്‍ദാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഇന്നലെ രാത്രി തന്നെ അപകടം നടന്ന കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു.
അപകടത്തില്‍ മരിച്ച കുറവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, രാജന്‍ എന്നിവരുടെ പോസ്റ്റ്‌മോര്‍ട്ടം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നടക്കും. അപകടത്തില്‍ മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. പീതാംബരന്‍, ഗോകുല്‍ എന്നീ ആനകളാണ് ഇടഞ്ഞത്.
Content Highlights: Harthal in nine wards of koyilandi municipality