
കോട്ടയം: പൊതുവേദിയിൽ പരസ്പരം ഏറ്റുമുട്ടി ബിജെപി നേതാവ് പി സി ജോർജും പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലും. പൂഞ്ഞാര്‍ തെക്കേക്കരയില്‍ സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാട ചടങ്ങിനിടെയായിരുന്നു സംഭവം.
കോട്ടയം മുണ്ടക്കയത്ത് സർക്കാർ ആശുപത്രി അനുവദിക്കാൻ നടത്തിയ ശ്രമങ്ങളെ കുറിച്ച് പിസി ജോർജ് പറഞ്ഞതാണ് പ്രശ്നങ്ങൾക്ക് വഴിയൊരുക്കിയത്. പി സി ജോർജ് വിഷയം ഉന്നയിച്ചപ്പോൾ ഇവിടെ ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞാൽ മതിയെന്നായിരുന്നു എംഎൽഎ പറഞ്ഞത്. തനിക്ക് ഇഷ്ടമുള്ളത് പറയും എന്നായിരുന്നു ഇതിന് പി സി ജോർജ് നൽകിയ മറുപടി. വേദിയിൽ എഴുന്നേറ്റ് നിന്നായിരുന്നു ഇരുവരും കൊമ്പ് കോർത്തത്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും വേദിയിലുണ്ടായിരുന്നു. ഒടുവിൽ സംഘാടകരെത്തിയാണ് ഇരുവരെയും അനുനയിപ്പിച്ചത്.
Content Highlights: PC George and Sebastian Kulathunkal Openly clashed in public