
കണ്ണൂർ: പയ്യന്നൂരിൽ യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കൾക്ക് നേരെ ആക്രമണം. യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസി. അരുൺ ആലയിൽ, കെ എസ് യു ജില്ലാ സെക്രട്ടറി ആത്മജ നാരായണൻ എന്നിവർക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നിൽ സിപിഐഎം, ഡിവൈഎഫ്ഐ നേതാക്കളാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.
പയ്യന്നൂർ കണ്ടങ്കാളിയിൽ വെച്ച് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. സമീപത്തെ കളിയാട്ടത്തിന് പോയി മടങ്ങിവരുന്നതിനിടെയാണ് ആക്രമണം. അരുണിൻ്റെ തലയ്ക്കും കാലിനും പരിക്കുണ്ട്. ആത്മജയുടെ വസ്ത്രം ഉൾപ്പെടെ വലിച്ച് കീറി ആക്രമിച്ചെന്നും ആരോപണമുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Content Highlight: Attack Against Youth Congress and KSU Activists in Kannur