
ഇടുക്കി: മറയൂർ - ചിന്നക്കനാലിൽ വീടുകൾ തകർത്ത് ചക്കക്കൊമ്പൻ. ചിന്നക്കനാൽ 301 കോളനിയിൽ രണ്ട് വീടുകളാണ് ചക്കക്കൊമ്പൻ തകർത്തത്. കല്ലുപറമ്പിൽ സാവിത്രി കുമാരൻ, ലക്ഷ്മി നാരായണൻ എന്നിവരുടെ വീടുകളാണ് കാട്ടാന തകർത്തത്, ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
സംഭവസമയത്ത് വീടുകളിലെ താമസക്കാർ ആശുപത്രിയിലായിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. പ്രദേശത്തെ കൃഷിയിടവും ചക്കക്കൊമ്പൻ നശിപ്പിച്ചിട്ടുണ്ട്. മറയൂർ ചിന്നാർ റോഡിൽ കെഎസ്ആർടിസി ബസിന് മുന്നിലും കാട്ടാനയെത്തിയിരുന്നു. വിരിഞ്ഞ കൊമ്പൻ എന്ന കാട്ടാനയാണ് ബസിന് മുന്നിൽ നിലയുറപ്പിച്ചത്. എന്നാൽ ആളപായമുണ്ടാക്കാതെ ആന കാട്ടിലേക്ക് മടങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം മൂന്നാറിൽ പടയപ്പ റോഡ് തടഞ്ഞിരുന്നു. കന്നിമലയിൽ ബൈക്ക് യാത്രക്കാരേയും പടയപ്പ ആക്രമിച്ചു. സംഭവത്തിൽ രണ്ട് പേർക്കാണ് പരിക്കേറ്റത്. മൂപ്പത് മിനിറ്റോളമാണ് പടയപ്പ റോഡ് തടഞ്ഞത്. പിന്നാലെ ആനയെ കാട്ടിലേക്ക് തുരത്തി. മറയൂർ–മൂന്നാർ റോഡിൽ പടയപ്പ വാഹനങ്ങൾക്ക് നേരെ പാഞ്ഞടുത്തതും വാർത്തയായിരുന്നു. വ്യാഴാഴ്ച രാത്രി 10 മുതൽ കടുകുമുടി എട്ടാംമൈൽ ഭാഗത്താണ് പടയപ്പ വാഹനങ്ങൾക്ക് നേരെ പാഞ്ഞടുത്തത്.
Content Highlight: Idukki wild elephant attack: Padayappa demolished house in chinnakanal