കലാനിധി എസ്പിബി-ഒഎൻവി ആ‍‍ർട്ടിസ്റ്റ് നമ്പൂതിരി പുരസ്കാരം; റിപ്പോർട്ടർ ടിവിയ്ക്ക് മൂന്ന് അവാർഡുകൾ

റിപ്പോർട്ടർ ടി വി ക്രീയേറ്റീവ് ചീഫ് ഓഫ് ബ്രോഡ്കാസ്റ്റ് ​ഗോപൻ ജി, റിപ്പോട്ടർ ടിവി സീനിയ‍ർ പ്രെമോ എഡിറ്റ‍‌ർ ആ‍ർ ഹരിദാസ്, റിപ്പോ‍ർട്ടർ ആ‍ർമി സ്റ്റേറ്റ് കോഓ‌ർഡിനേറ്റർ സുധി ന‍ർക്കിലക്കാട് എന്നിവർക്കാണ് പുരസ്കാരം

dot image

കൊച്ചി: കലാനിധി സംഘടിപ്പിക്കുന്ന പിഎസ്ബി, ഒഎൻവി, ആർട്ടിസ്റ്റ് നമ്പൂതിരി ഫിലിം ടെലിവിഷൻ മീഡിയ ഓൺലൈൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. റിപ്പോർട്ടർ ടിവിയക്ക് മൂന്ന് പുരസ്കാരങ്ങൾ ലഭിച്ചു.

കലാനിധി എസ്പിബി, ഒഎൻവി, ആ‍‍ർട്ടിസ്റ്റ് നമ്പൂതിരി ദക്ഷിണ കൈലാസനാഥപുരസ്കാരത്തിന് (മികച്ച പ്രൊമോ സംവിധായകൻ) റിപ്പോർട്ടർ ടി വി ക്രീയേറ്റീവ് ചീഫ് ഓഫ് ബ്രോഡ്കാസ്റ്റ് ​ഗോപൻ ജി അ‍ർഹനായി. കലാനിധി എസ്പിബി,ഒഎൻവി, ആ‍ർട്ടിസ്റ്റ് നമ്പൂതിരി ദൃശ്യ മാധ്യമശ്രേഷ്ഠ പുരസ്കാരം (മികച്ച പ്രൊമോ വീഡിയോ എഡിറ്റർ) റിപ്പോട്ടർ ടിവി സീനിയ‍ർ പ്രെമോ എഡിറ്റ‍‌ർ ആ‍ർ ഹരിദാസിനാണ്. കലാനിധി എസ്പിബി, ഒഎൻവി, ആ‍‍ർട്ടിസ്റ്റ് നമ്പൂതിരി ദൃശ്യ മാധ്യമ രത്നാ സുവർണ്ണ മുദ്ര പുരസ്കാരം (ടെലിവിഷൻ രം​ഗത്തെ ക്രിയാത്മക ഏകോപന മികവ്) റിപ്പോ‍ർട്ടർ ആ‍ർമി സ്റ്റേറ്റ് കോഓ‌ർഡിനേറ്റർ സുധി ന‍ർക്കിലക്കാട് അ‍ർഹനായി.

കലാനിധി സെൻ്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻ‍ഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാ​ഗമായി പുരസ്കാര സമ‍ർപ്പണം ഫെബ്രുവരി 26ന് നടക്കും.

Content Highlights: Kalanidhi SPB-ONV Artist Namboothiri Award Three awards for Reporter TV

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us