
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവം അലങ്കോലപ്പെടുത്താനുള്ള ശ്രമം എസ്എഫ്‌ഐ തുടരുന്നതായി കെഎസ്‌യു സംസ്ഥാന അദ്ധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. ഇത്തരം വില കുറഞ്ഞ സമീപനങ്ങളില്‍ നിന്ന് എസ്എഫ്‌ഐ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കലോത്സവത്തിലെ സംഘര്‍ഷത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത എസ്എഫ്‌ഐ നേതാവ് ഇന്ന് പുനരാരംഭിച്ച കലോത്സവ വേദിയിലെത്തിയത് മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനാണെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
ആറാം പ്രതിയായ എസ്എഫ്‌ഐ നേതാവ് അഷ്‌റഫാണ് കലോത്സവം നടക്കുന്ന മാള ഹോളിഗ്രേസ് കോളേജിലെത്തിയത്. ഡി സോണ്‍ കലോത്സവം ഭംഗിയായി പൂര്‍ത്തിയാക്കുമെന്നും അലോഷ്യസ് സേവ്യര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: SFI continues attempt to derail D Zone arts festival; KSU