
തിരുവനന്തപുരം: എംഡിഎംഎയുമായി യുവതി അടക്കം രണ്ടുപേര്‍ പിടിയില്‍. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം നടന്നത്. വര്‍ക്കല താന്നിമൂട് സ്വദേശികളായ ദീപു(25), അഞ്ജന(30) എന്നിവരാണ് പിടിയിലായത്.
25 ഗ്രാം എംഡിഎംഎ ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. ബെംഗളൂരുവില്‍ നിന്നും വന്ന ടൂറിസ്റ്റ് ബസില്‍ കല്ലമ്പലത്ത് ഇറങ്ങി വര്‍ക്കലയ്ക്ക് പോകാന്‍ നില്‍ക്കവേയാണ് ഇവര്‍ പിടിയിലായത്.
ദീപുവിന്റെ സുഹൃത്തായ അഞ്ജനയാണ് മയക്കുമരുന്ന് കടത്തിയതിന്റെ മുഖ്യ ആസൂത്രക എന്ന് പൊലീസ് അറിയിച്ചു. ദിവസങ്ങളായി നിരീക്ഷണത്തില്‍ ആയിരുന്ന ഇവരെ ഡാന്‍സാഫ് ടീം തന്ത്രപൂര്‍വം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
Content Highlights: Two people, including a woman, were arrested with MDMA