60 വര്‍ഷത്തിന്റെ നിറവില്‍ കാന്തപുരത്തിന്റെ ബുഖാരി അധ്യാപനം

ആയിരത്തിലധികം വരുന്ന മതവിദ്യാര്‍ത്ഥികള്‍ക്ക് സ്വഹീഹുല്‍ ബുഖാരിയിലെ അവസാന ഹദീസുകള്‍ ചൊല്ലികൊടുത്ത് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സദസ്സിന് നേതൃത്വം നല്‍കി

dot image

കോഴിക്കോട്: ഇമാം ബുഖാരി രചിച്ച വിശ്വപ്രസിദ്ധ ഹദീസ് ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിയുടെ അധ്യാപനത്തില്‍ 60 വര്‍ഷം പിന്നിട്ടിരിക്കുകയാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ഈ പശ്ചാത്തലത്തില്‍ മര്‍കസ് സനദ്ദാന പൊതുസമ്മേളനത്തിന്റെ ഭാഗമായി നടന്ന ഖത്മുല്‍ ബുഖാരി സംഗമം സവിശേഷമായി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പണ്ഡിതരുടെ സാന്നിദ്ധ്യത്തില്‍ ആയിരത്തിലധികം വരുന്ന മതവിദ്യാര്‍ത്ഥികള്‍ക്ക് സ്വഹീഹുല്‍ ബുഖാരിയിലെ അവസാന ഹദീസുകള്‍ ചൊല്ലികൊടുത്ത് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സദസ്സിന് നേതൃത്വം നല്‍കി. ആഗോള ഇസ്‌ലാമിക പണ്ഡിതരില്‍ പ്രമുഖരായ സയ്യിദ് ഉമര്‍ ബിന്‍ ഹഫീള്, ഡോ. ഉമര്‍ മഹ്‌മൂദ് ഹുസൈന്‍ സാമ്രായി, ശൈഖ് ബിലാല്‍ ഹലാഖ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര പണ്ഡിതര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഹദീസ് വായനയില്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി പങ്കുചേര്‍ന്നു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ രചിച്ച ബുഖാരി വ്യാഖ്യാനം തദ്കീറുല്‍ ഖാരിയുടെ ഒന്നാം പതിപ്പിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. ജാമിഅ മര്‍കസ് പ്രൊ-ചാന്‍സിലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി എന്നിവര്‍ പ്രസംഗിച്ചു.

സയ്യിദ് അലി ബാഫഖി തങ്ങള്‍, കെ കെ അഹ്‌മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, വി പി എം ഫൈസി വില്യാപ്പള്ളി, പി സി അബ്ദുല്ല മുസ്ലിയാര്‍, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, ശാഫി സഖാഫി മുണ്ടമ്പ്ര, അബ്ദുല്ല സഖാഫി മലയമ്മ സംബന്ധിച്ചു.

Content Highlights: Kanthapuram AP Aboobacker Musliyar has passed 60 years in the teaching of Sahih al-Bukhari

dot image
To advertise here,contact us
dot image