ആർഎസ്എസ് ആക്രമണം എപ്പോഴും സിപിഐഎമ്മിന് നേരെ: കേരള വിരുദ്ധ കോൺഗ്രസായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാറിയെന്ന് റിയാസ്

കോണ്‍ഗ്രസിലെ നിസ്വാര്‍ത്ഥ പ്രവര്‍ത്തകര്‍ ശശി തരൂരിനെ എതിര്‍ക്കുന്ന നിലപാട് അംഗീകരിക്കില്ലെന്ന് റിയാസ്

dot image

കോഴിക്കോട്: പത്തനംതിട്ട പെരുനാടില്‍ സിഐടിയു പ്രവര്‍ത്തകന്റെ മരണത്തില്‍ പ്രതികരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. സിപിഐഎം പ്രവര്‍ത്തകരെ വര്‍ഗീയവാദികള്‍ കൊലപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ ആക്രമണം എപ്പോഴും സിപിഐഎമ്മിന് നേരെയാണെന്നും റിയാസ് പറഞ്ഞു.

'കേരളത്തിലെ ചരിത്രത്തില്‍ ആര്‍എസ്എസ് രാഷ്ട്രീയ പകപോക്കല്‍ നടത്തിയതിന്റെ പട്ടികയില്‍ കൂടുതലും സിപിഐഎം പ്രവര്‍ത്തകരാണ്. കേരളത്തിന്റെ പുറത്ത് മത ന്യൂനപക്ഷങ്ങളെയാണ് ആര്‍എസ്എസ് ആക്രമിക്കുന്നത്. കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആര്‍എസ്എസ് ആക്രമണം ചെറുക്കുന്നത് സിപിഐഎമ്മാണ്. മത വര്‍ഗീയ പ്രസ്ഥാനങ്ങള്‍ക്കെതിരെ ശക്തമായ പ്രചരണം സിപിഐഎം നടത്തുന്നു', റിയാസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലേഖന വിവാദത്തില്‍ ശശി തരൂര്‍ എംപിയെയും റിയാസ് പിന്തുണച്ചു. കേരളത്തെക്കുറിച്ച് നല്ലത് പറഞ്ഞാല്‍ അഭിമാനിക്കുക മലയാളികള്‍ ഒന്നടങ്കമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു എംപിക്ക് പോലും കേരളത്തെക്കുറിച്ച് നല്ലത് പറയാന്‍ പറ്റാത്ത അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു. 'എന്തൊരു സൈബര്‍ ആക്രമണമാണ് ശശി തരൂരിന് നേരെ ഉണ്ടാകുന്നത്. കേരളത്തെക്കുറിച്ച് നല്ലത് പറഞ്ഞതിന് വിലക്ക് നേരിടുന്നു. കേരള വിരുദ്ധ കോണ്‍ഗ്രസ്സ് ആയി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാറി. കോണ്‍ഗ്രസിലെ നിസ്വാര്‍ത്ഥ പ്രവര്‍ത്തകര്‍ ശശി തരൂരിനെ എതിര്‍ക്കുന്ന നിലപാട് അംഗീകരിക്കില്ല', റിയാസ് കൂട്ടിച്ചേര്‍ത്തു.

Content Highlights: Minister Riyas support Shashi Tharoor

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us