'എഎംഎംഎയിൽ നിന്ന് പണം വാങ്ങിയിട്ടില്ല'; ജയൻ ചേർത്തലയ്ക്കെതിരെ മാനനഷ്ടക്കേസ് നൽകി നിർമാതാക്കളുടെ സംഘടന

ജയൻ ചേർത്തലയ്ക്ക് സംഘടന വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്

dot image

കൊച്ചി: നടനും എഎംഎംഎ മുൻ വൈസ് പ്രസിഡന്റുമായ ജയൻ ചേർത്തലക്കെതിരെ മാനനഷ്ടക്കേസ് നൽകി നിർമാതാക്കളുടെ സംഘടന. ജയൻ ചേർത്തല നടത്തിയ വാർത്താസമ്മേളനത്തിലെ പരാമർശത്തിലാണ് കേസ് നൽകിയിരിക്കുന്നത്. ജയൻ ചേർത്തലയ്ക്ക് സംഘടന വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്.

കടക്കെണിയിലായ നിർമാതാക്കളുടെ സംഘടന എഎംഎംഎയിൽ നിന്ന് പണം വാങ്ങി എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് നിർമാതാക്കളുടെ സംഘടന പറയുന്നു. കെട്ടിടം വയ്ക്കണമെന്ന ആവശ്യവുമായി നിർമാതാക്കളുടെ സംഘടന സമീപിച്ചപ്പോൾ അമ്മ ഒരു കോടി നൽകിയെന്നാണ് ജയൻ ചേർത്തല കഴിഞ്ഞ ദിവസം പറഞ്ഞത്. വാർത്താ സമ്മേളനത്തിലെ ആരോപണങ്ങൾ പിൻവലിച്ച് ജയൻ ചേർത്തല മാപ്പ് പറയണമെന്നും ഇല്ലാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടീസിൽ പറയുന്നു.

Content Highlights: Producers association files defamation case against Jayan Cherthala

dot image
To advertise here,contact us
dot image