വീട് വാടകയ്‌ക്കെടുത്ത് ലഹരി കച്ചവടം നടത്തി ടെക്‌നോപാര്‍ക്കിലെ ഡാറ്റാ എഞ്ചിനീയര്‍; ഒടുവില്‍ പിടിയില്‍

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

dot image

വീട് വാടകയ്‌ക്കെടുത്ത് എംഡിഎംഎ കച്ചവടം നടത്തി ടെക്‌നോപാര്‍ക്കിലെ ഡാറ്റാ എഞ്ചിനീയര്‍; ഒടുവില്‍ പിടിയില്‍

തിരുവനന്തപുരം: നിരോധിത സിന്തറ്റിക് ലഹരിയുമായി ഐ ടി എഞ്ചിനീയര്‍ പിടിയില്‍. മുരുക്കുംപുഴ സ്വദേശി മിഥുന്‍ മുരളി(27)ആണ് കഴക്കൂട്ടം എക്‌സൈസിന്റെ പിടിയിലായത്. ടെക്‌നോപാര്‍ക്കിലെ ഡാറ്റാ എഞ്ചിനീയറാണ് പിടിയിലായ മിഥുന്‍ മുരളി.

വീട് വാടകയ്‌ക്കെടുത്താണ് ലഹരി കച്ചവടം നടത്തി വന്നത്. ഇയാളില്‍ നിന്ന് 32 ഗ്രാം എംഡിഎംഎയും 75000 രൂപയും കഞ്ചാവും പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. രണ്ട് ദിവസം മുമ്പ് തിരുവനന്തപുരം കല്ലമ്പലത്ത് എംഡിഎംഎയുമായി യുവതി അടക്കം രണ്ടുപേര്‍ പിടിയിലായിരുന്നു. വര്‍ക്കല താന്നിമൂട് സ്വദേശികളായ ദീപു(25), അഞ്ജന(30) എന്നിവരാണ് പിടിയിലായത്.

25 ഗ്രാം എംഡിഎംഎ ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. ബെംഗളൂരുവില്‍ നിന്നും വന്ന ടൂറിസ്റ്റ് ബസില്‍ കല്ലമ്പലത്ത് ഇറങ്ങി വര്‍ക്കലയ്ക്ക് പോകാന്‍ നില്‍ക്കവേയാണ് ഇവര്‍ പിടിയിലായത്. ദീപുവിന്റെ സുഹൃത്തായ അഞ്ജനയാണ് മയക്കുമരുന്ന് കടത്തിയതിന്റെ മുഖ്യ ആസൂത്രക എന്ന് പൊലീസ് അറിയിച്ചു. ദിവസങ്ങളായി നിരീക്ഷണത്തില്‍ ആയിരുന്ന ഇവരെ ഡാന്‍സാഫ് ടീം തന്ത്രപൂര്‍വം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

Content Highlights: A data engineer at Technopark who ran drug trade; Finally caught

dot image
To advertise here,contact us
dot image