
എറണാകുളം: കൊച്ചിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. വടുതല സ്വദേശികളായ ദമ്പതികളുടെ മകളെ ആണ് കാണാതായത്. ഇന്ന് വൈകീട്ട് അഞ്ചുമണിയോടെ പന്ത്രണ്ട് വയസുകാരിയെ കാണാതായത്.
എളമക്കര സരസ്വതി വിദ്യാനികേതൻ സ്കൂളിലെ വിദ്യാർത്ഥിയാണ് തൻവി. സ്കൂൾ വിട്ട് സൈക്കിളിൽ വരുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. കുട്ടി സൈക്കിൾ ചവിട്ടി പോകുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. പച്ചാളത്ത് വെച്ചാണ് കുട്ടിയെ കാണാതായത്.
കുട്ടിക്കായി ജില്ലയുടെ വിവിധ ഇടങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. എളമക്കര പൊലീസ് അന്വേഷണം നടത്തുന്നത്. ചാത്യാത്ത് ഭാഗത്ത് വൈകിട്ട് കണ്ടെന്ന് സൂചന ലഭിച്ചിരുന്നു. കുട്ടിയുടെ അമ്മയും തിരച്ചിലിനായി പൊലീസിനൊപ്പം ഉണ്ട്.
Content Highlights: a twelve year old girl missing in kochi