
കണ്ണൂർ : കണ്ണൂർ പയ്യന്നൂരിലെ അമാന ആശുപത്രിയിൽ തീപിടുത്തം. ആശുപത്രിയുടെ മൂന്നാം നിലയിലാണ് തീ പിടിച്ചത്. അഞ്ച് നില കെട്ടിടമുള്ള ആശുപത്രിയിൽ നിന്നും മൂന്നാം നിലയ്ക്ക് മുകളിലേക്കുള്ള എല്ലാ രോഗികളെയും ഒഴിപ്പിച്ചു. ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. തീ പൂർണ്ണമായും അണയ്ക്കാനുള്ള ശ്രമം തുടരുന്നു.
content highlights : Fire broke out at Payyannur Hospital in Kannur; Patients were evacuated; The fire was brought under control