
മലപ്പുറം : മലപ്പുറം അരീക്കോട് തെരട്ടമ്മലിൽ സെവൻസ് ഫുട്ബാൾ മത്സരത്തിനിടെ അപകടം. മത്സരത്തിന് മുൻപ് നടത്തിയ കരിമരുന്ന് പ്രയോഗത്തിനിടെയാണ് അപകടമുണ്ടായത്. കരിമരുന്ന് പ്രയോഗത്തിനിടെ പടക്കങ്ങൾ മൈതാനത്തോട് ചേർന്നിരിക്കുന്ന കാണികൾക്ക് നേരെ തെറിച്ചുവീണ് പൊട്ടുകയായിരുന്നു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം.
Content highlights : firecrackers fell among the spectators and exploded; Many were injured