
കൊച്ചി: പകുതിവില തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ വിവരങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞുവെന്ന് കോണ്‍ഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിന്‍സെന്റ്. ഫീസ് ഇനത്തില്‍ കിട്ടിയ 47 ലക്ഷം രൂപയുടെ വിവരങ്ങള്‍ നല്‍കി. എഗ്രിമെന്റ് തയ്യാറാക്കുന്നതിനും മറ്റുമായി ഫീസ് ഇനത്തിലായിരുന്നു തുക കൈപ്പറ്റിയത്. ബാങ്ക് സ്റ്റേറ്റുമെന്റുകളും മറ്റ് ചില രേഖകളും ഇ ഡിയ്ക്ക് കൈമാറിയിട്ടുണ്ട്. തന്റെ അക്കൗണ്ട് മരവിപ്പിച്ചിട്ടില്ലെന്നും ലാലി വിന്‍സെന്റ് മാധ്യമങ്ങളോട് പറഞ്ഞു. ലാലി വിന്‍സെന്റിന്റെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 1.15 ലക്ഷം രൂപ മരവിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ക്രൈംബ്രാഞ്ച് സംഘത്തെയാണ് പ്രതീക്ഷിച്ചിരുന്നതെന്നും ലാലി വിന്‍സെന്റ് പറഞ്ഞു. എന്നാല്‍ വന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്ററായി. കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് ഇ ഡി അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നും ലാലി വിന്‍സെന്റ് പറഞ്ഞു. തന്നെ അനന്തു കൃഷ്ണന്‍ പറ്റിച്ചിട്ടില്ലെന്നും ലാലി വിന്‍സെന്റ് കൂട്ടിച്ചേര്‍ത്തു. കൊച്ചിയിലെ ഫ്‌ളാറ്റില്‍ ഇ ഡി അധികൃതര്‍ റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു ലാലി വിന്‍സെന്റിന്റെ പ്രതികരണം. ലാലി വിന്‍സെന്റിന്റെ ഫ്‌ളാറ്റില്‍ ഇ ഡിയുടെ പരിശോധന പന്ത്രണ്ട് മണിക്കൂര്‍ നീണ്ടുനിന്നിരുന്നു.
പകുതിവില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ലാലി വിന്‍സെന്റിന്റെ വീട്ടില്‍ അടക്കം 12 ഇടത്താണ് ഇ ഡി റെയ്ഡ് നടത്തിയത്. പാതിവില തട്ടിപ്പ് കേസിലെ പ്രധാനസൂത്രധാരനെന്ന് സംശയിക്കുന്ന ആനന്ദകുമാറിന്റെ വീട്ടിലും ആനന്ദകുമാറിന്റെ ഭാരവാഹിത്വത്തില്‍ ഉള്ള തോന്നയ്ക്കല്‍ സായിഗ്രാമത്തിലും റെയ്ഡ് നടന്നിരുന്നു.
Content Highlights- lali Vincent about ED Raid on half money fraud case