കേരളം വ്യവസായ സൗഹൃദത്തില്‍ ഒന്നാമതായതില്‍ ഞാനും അഭിമാനിക്കുന്നു; മമ്മൂട്ടി

"ആധുനികവികസനത്തിന് ആവശ്യമായ മാനവ വിഭവശേഷിയാണ് കേരളത്തിന്റെ കരുത്ത്"

dot image

എറണാകുളം: വ്യവസായ സൗഹൃദമായ അന്തരീക്ഷം രൂപപ്പെടുത്തുന്നതിലും വളര്‍ത്തുന്നതിലും കേരളം നടത്തിയ മുന്നേറ്റത്തില്‍ അഭിമാനമുണ്ടെന്ന് നടന്‍ മമ്മൂട്ടി. കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചിരിക്കുകയാണ് മമ്മൂട്ടി.

മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലാണ് മമ്മൂട്ടിയുടെ ആശംസ വീഡിയോ വന്നിരിക്കുന്നത്. ഫെബ്രുവരി 21, 22 തീയതികളിലായി കൊച്ചിയില്‍ വെച്ചാണ് നിക്ഷേപ സംഗമം നടക്കുന്നത്.

'കേരളം വ്യവസായ സൗഹൃദത്തില്‍ ഒന്നാമതായതില്‍ ഞാനും അഭിമാനിക്കുന്നു. ആധുനികവികസനത്തിന് ആവശ്യമായ മാനവ വിഭവശേഷിയാണ് കേരളത്തിന്റെ കരുത്ത്. നമ്മുടെ യുവാക്കള്‍ക്ക് ഇവിടെ തന്നെ ജോലി ചെയ്യാന്‍ കഴിയുന്ന വ്യവസായങ്ങള്‍ കൂടുതല്‍ വരണം.

ഫെബ്രുവരി 21,22 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന നിക്ഷേപ സംഗമം ഇതിനുള്ള വേദിയായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. ശുദ്ധ വായുവിനാലും ശുദ്ധ ജലത്താലും പ്രകൃതിരമണീയതിയിലും മാനവവിഭവശേഷയിലും സമ്പന്നമായ കേരളത്തിലേക്ക് നിക്ഷേപകര സ്വാഗതം ചെയ്യുന്നു,' മമ്മൂട്ടി പറയുന്നു.

കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് നിക്ഷേപ സംഗമം നടക്കുക. ഒന്‍പത് രാജ്യങ്ങളുടെ സഹകരണത്തോടെയാണ് ഈ വലിയ ഉച്ചകോടിക്ക് കേരളം ആതിഥ്യമരുളുന്നത്. രണ്ടുദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയില്‍ വ്യവസായ പ്രമുഖരും നിക്ഷേപകരുമടക്കമുള്ളവര്‍ പങ്കെടുക്കുന്ന വിവിധ വിനിമയപരിപാടികള്‍ അരങ്ങേറും.

'2016ല്‍ ഇടതുപക്ഷം അധികാരത്തിലേറിയതിന് ശേഷം വ്യവസായ രംഗത്ത് കേരളമുണ്ടാക്കിയ വളര്‍ച്ച അന്താരാഷ്ട്രതലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടതാണ്. വ്യാവസായിക സൗഹാര്‍ദ്ദാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ക്ക് ദേശീയ, അന്തര്‍ദ്ദേശീയ അംഗീകാരങ്ങള്‍ ലഭിക്കുകയുണ്ടായി. കേരളത്തിന്റെ വികസനമുന്നേറ്റത്തിലെ പുതിയ നാഴികക്കല്ലായി 'ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്' മാറും,' എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍.

Content Highlights: Mammootty conveys wishes for Global Invest Summit in Kochi

dot image
To advertise here,contact us
dot image