
ആലപ്പുഴ: ഓൺലൈനായി ചേർത്തല സ്വദേശികളുടെ പണം തട്ടിയ കേസിൽ അന്താരാഷ്ട്ര കുറ്റവാളികൾ അറസ്റ്റിൽ. തായ്‌ലാൻഡ് സ്വദേശികളായ വാങ്ങ് ചുൻ വെൽ (26), ഷെൻ വെൽ ചുങ്ങ് (35) എന്നിവർ ആണ് അറസ്റ്റിലായത്. 7.65 കോടി രൂപയാണ് ഡോക്ടർമാരായ ദമ്പതികളിൽ നിന്ന് ഇവർ തട്ടിയത്. പ്രതികളെ കേരളത്തിൽ എത്തിച്ചു, ഇവരെ വിശദമായി ചോദ്യം ചെയ്യും.
ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പിലൂടെയാണ് ദമ്പതിമാരിൽ നിന്ന് പണം തട്ടിയത്. കേസിൽ നേരത്തെ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. രാജസ്ഥാൻ സ്വദേശിയായ നിർമൽ ജെയിൻ, റാം എന്നിവരാണ് അറസ്റ്റിലായിരുന്നത്. ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് പ്രതികൾ തായ്‌ലാൻഡ് സ്വദേശികളാണെന്ന് കണ്ടെത്തിയത്. മറ്റൊരു കേസിൽ അഹമ്മദാബാദ് പൊലീസ് വാങ്ങ് ചുൻ വെൽ, ഷെൻ വെൽ ചുങ്ങ് എന്നിവരെ കസ്റ്റഡിയിലെടുത്തിരുന്നു. അവിടെ നിന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും.
Content Highlights: Online Fraud Case Couple Lose Money in Cherthala Two Taiwan Citizens in Kerala Police Custody