
തിരുവനന്തപുരം: കായിക വകുപ്പും കായിക സംഘടനകളും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. കേരള ഒളിമ്പിക്‌സ് അസോസിയേഷനെതിരെ കൂടുതല്‍ രേഖകള്‍ കായികവകുപ്പ് പുറത്തുവിട്ടു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 1.4 കോടി രൂപ ഒളിമ്പിക്‌സ് അസോസിയേഷന് നല്‍കിയെന്ന് കായികവകുപ്പ് അറിയിച്ചു. സഹായം നല്‍കിയില്ലെന്ന ഒളിമ്പിക് അസോസിയേഷന്റെ വാദം തെറ്റെന്നും കായികവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
കായിക സംഘടനകള്‍ പണം വാങ്ങി പുട്ടടിക്കുകയാണെന്ന് മന്ത്രി അബ്ദുറഹ്‌മാന്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് പുട്ടടിക്കാന്‍ പണം ലഭിക്കുന്നില്ലെന്ന് സംഘടനകള്‍ പറഞ്ഞിരുന്നു. ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി സുനില്‍ കുമാറായിരുന്നു ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെയാണ് കായികവകുപ്പ് കണക്കുകളും പുറത്ത് വിട്ടിരിക്കുന്നത്. ഗ്രാന്റ് നല്‍കിയത് ഒളിമ്പിക് അസോസിയേഷനാണ്. അസോസിയേഷന് 2021-22 വര്‍ഷം 62.5 ലക്ഷം രൂപ നല്‍കി. ഈ വര്‍ഷം 25 ലക്ഷം രൂപ അനുവദിച്ചു.
സഹായം നല്‍കിയില്ലെന്ന ഒളിമ്പിക് അസോസിയേഷന്റെ വാദം തെറ്റാണെന്നും കായിക വകുപ്പ് വ്യക്തമാക്കുന്നു. ദേശീയ ഗെയിംസ് പരിശീലനത്തിന് ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ മാത്രം 38 ലക്ഷം രൂപ നല്‍കിയതായും കായിക വകുപ്പ് പുറത്തിറക്കിയ രേഖയില്‍ പറയുന്നു.
Content Highlights: sports ministry released the records of payment which given to Olympic association