
കോഴിക്കോട് : കോഴിക്കോട് പയ്യോളിയിൽ ഫുട്ബോൾ താരമായ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. മർദ്ദനത്തിൽ കുട്ടിയുടെ ചെവിയുടെ കർണപുടം തകർന്നു. എട്ടാം ക്ലാസുകാരനായ വിദ്യാർത്ഥിയെ ആണ് മറ്റൊരു സ്കൂളിലെ വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചത്. മറ്റൊരു സ്കൂളിലെ വിദ്യാർത്ഥി തങ്ങളുടെ സ്കൂളിൻ്റെ ഗ്രൗണ്ടിൽ വച്ച് ഫുട്ബോൾ കളിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.
സംഭവത്തിൽ കേസെടുക്കാൻ വൈകി എന്നാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. ഫെബ്രുവരി ഒന്നിനാണ് സംഭവം നടന്നത്. പിറ്റേന്ന് തന്നെ പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. പിന്നീട് റൂറൽ എസ് പിക്ക് കുടുംബം നേരിട്ട് പരാതി നൽകി. അതിന് ശേഷമാണ് കേസെടുക്കാൻ പൊലീസ് തയ്യാറായതെന്ന് ബന്ധുക്കൾ പറഞ്ഞു.
content highlights :VIDEO; The students beat up the 8th class boy who had come to play football; The eardrum is broken