പതിവുപോലെ വ്യായാമം ചെയ്യാനെത്തി;ജിമ്മിൽ കുഴഞ്ഞുവീണ് ഇരുപതുകാരന് ദാരുണാന്ത്യം

വ്യായാമം ചെയ്തു കൊണ്ടിരിക്കേ കുഴഞ്ഞുവീഴുകയായിരുന്നു

dot image

കൽപ്പറ്റ : വയനാട് അമ്പലവയലിൽ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടയിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കുപ്പക്കൊല്ലി സ്വദേശി ഇരുപത് വയസ്സുള്ള സൽമാൻ ആണ് മരിച്ചത്. ഇന്ന് രാവിലെ പതിവുപോലെ ജിമ്മിൽ വ്യായാമം ചെയ്യാനെത്തിയതായിരുന്നു സൽമാൻ. എന്നാൽ വ്യായാമം ചെയ്തു കൊണ്ടിരിക്കേ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ സൽമാൻ മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമികവിവരം. മറ്റ് അസുഖങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അമ്പലവയലിലെ പിതാവിന്റെ പച്ചക്കറിക്കടയിൽ ജോലി ചെയ്തു വരികയായിരുന്നു സൽമാൻ.

content highlights : Came to exercise as usual; the 20-year-old had a tragic end in the gym

dot image
To advertise here,contact us
dot image